SignIn
Kerala Kaumudi Online
Friday, 18 September 2026 9.29 PM IST

ഉംറയ്ക്ക് പോയതറിഞ്ഞ് കോടിയേരി കണ്ണുരുട്ടി പേടിപ്പിച്ച് ചോദിച്ചു 'താൻ എന്ത് കമ്മ്യൂണിസ്റ്റാടോ'; കോൺഗ്രസിന്റെ  ഹറാമായ ഹജ്ജ് മോദി ഹലാലാക്കിയെന്ന് എ പി അബ്ദുള്ളകുട്ടി

abdullakutty-narendramodi

കോഴിക്കോട്: കോൺഗ്രസിന്റെ ഹറാമായ ഹജ്ജ് അവസാനിപ്പിച്ച നേതാവാണ് നരേന്ദ്ര മോദിയെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ എ പി അബ്ദുള്ളകുട്ടി. ഉംറയ്ക്ക് പോയതിന് താനെന്ത് കമ്മ്യൂണിസ്റ്റാടോ എന്ന് കോടിയേരി ചോദിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. കോഴിക്കോട് ബിജെപി വേദിയിൽ സംസാരിക്കുകയായിരുന്നു എ പി അബ്ദുള്ളകുട്ടി.

'ഞാൻ പണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലായിരുന്നപ്പോൾ ഭാര്യയുമൊത്ത് ഉംറയ്ക്ക് പോയി. തിരികെ എത്തിയ എന്നെ സഖാവ് കോടിയേരി കണ്ണുരുട്ടി പേടിപ്പിച്ച് പറഞ്ഞു, എടോ താനെന്ത് കമ്മ്യൂണിസ്റ്റാണ് എന്ന്. കമ്മ്യൂണിസ്റ്റുകാർ ഉംറയ്ക്ക് പോകാൻ പാടില്ലെന്ന് പറഞ്ഞാണ് എന്നെ പുറത്താക്കിയത്. ഇപ്പോൾ ഇന്ത്യയിലെ സത്യസന്ധരായ മുസ്ലീങ്ങളെ മുഴുവൻ ഉംറ ചെയ്യിപ്പിക്കുന്നതിനും ഹജ്ജ് ചെയ്യിപ്പിക്കുന്നതിനും അവസരമൊരുക്കി തന്ന ബിജെപിയോട് ‌ഞാൻ കടപ്പെട്ടിരിക്കുന്നു. ഓരോ വിഷയത്തിലും ശരിയായ നിലപാടെടുക്കുന്ന ഭരണാധികാരിയാണ് നരേന്ദ്ര മോദി. മോദി ഭരണത്തിൽ വരുന്നതിന് മുമ്പ് കോൺഗ്രസിന്റെ കാലത്ത് ഹജ്ജ് എന്ന പേരിൽ കുറേ വിഐപികളെ സർക്കാരിന്റെ ചെലവിൽ വിമാനത്തിൽ കൊണ്ടുപോകും. ഇങ്ങനെ കോൺഗ്രസ് നടത്തിയ ഹറാമായ ഹജ്ജ് അവസാനിപ്പിച്ച നേതാവാണ് നരേന്ദ്ര മോദി.'- എ പി അബ്ദുള്ളകുട്ടി പറഞ്ഞു. ദ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABDULLA KUTTY, HAJJ, UMRA, KODIYERI, NARENDRA MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA