SignIn
Kerala Kaumudi Online
Monday, 29 June 2026 1.50 AM IST

അഭിഭാഷകന്റെ അന്യായ അറസ്റ്റ്: 5 ലക്ഷം നഷ്ടപരിഹാരം

arrest


ആറ്റിങ്ങൽ:കൊല്ലം ബാറിലെ അഭിഭാഷകനെ അന്യായമായി അറസ്റ്റ് ചെയ്തതിനും തടങ്കലിൽ വച്ചതിനും കസ്റ്റഡിയിൽ മർദ്ദനം ഏൽക്കേണ്ടിവന്നതിനും 5 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ ആറ്റിങ്ങൽ മുൻസിഫ് കോടതി വിധിച്ചു.

2012ൽ നടന്ന സംഭവത്തിൽ കൊല്ലം കോടതിയിൽ ഫയൽ ചെയ്ത കേസ് പിന്നീട് ആറ്റിങ്ങൽ മുൻസിഫ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

ഐ.പി.എസ് ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ള പൊലീസുകാർ വ്യക്തിപരമായി നഷ്ടപരിഹാരം നൽകണമെന്നാണ് മുൻസിഫ് സ്വാതി ആർ.കൃഷ്ണന്റെ വിധി. സർക്കാരിനെയും,അഞ്ചാലുമ്മൂട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയും പ്രതികളാക്കിയാായിരുന്നു കേസ്. കേസിലെ രണ്ടാം പ്രതിയായ ഐ.പി.എസ് ട്രെയിനി ചന്ദൻ ചൗദരിയായിരുന്നു അഞ്ചാലുമൂട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറുടെ ചാർജ് വഹിച്ചിരുന്നത്. ഇപ്പോൾ ഡൽഹി പൊലീസിലെ ഡെപ്യുട്ടി കമ്മിഷണറാണ് ചന്ദൻ ചൗധരി.

വാദി ആവശ്യപ്പെട്ട അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരത്തിനു പുറമേ കോടതിചെലവും അനുവദിക്കുകയായിരുന്നു.

വാദിയായ അഭിഭാഷകന് വേണ്ടി അഡ്വ. എം.ഐ.അലക്സാണ്ടർ പണിക്കർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA