
കണ്ണൂർ: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തന്റെ നിലപാടിൽ മാറ്റമില്ലെന്നും
പിഎം ശ്രീ അറബിക്കടലിലല്ല, അഴുക്കുചാലിലാണ് വലിച്ചെറിയേണ്ടതെന്നും
മന്ത്രി കെ.എം.ഷാജി പറഞ്ഞു. കണ്ണൂരിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച 'ഫ്രീഡം ടോക്ക്' പരിപാടിയിലായിരുന്നു പരാമർശം.
''എനിക്ക് ഒരു അഭിപ്രായ വ്യത്യാസവുമില്ല. ഞാൻ അത് മാറ്റാനും പോകുന്നില്ല. എന്റെ വ്യക്തിപരമായ അഭിപ്രായം അതാണ്. ഞാൻ ഏറ്റെടുത്ത വകുപ്പുമായി ബന്ധപ്പെട്ട
കാര്യമല്ലെങ്കിലും,മന്ത്രിക്ക് ആ വകുപ്പിലെ കാര്യങ്ങൾ മാത്രമേ പറയാൻ പാടുള്ളൂ എന്നില്ല.. അതേസമയം, നമ്മൾ ഒരുത്തരവാദിത്വം ഏറ്റെടുത്തു നിൽക്കുമ്പോൾ നമുക്ക് മാത്രമായി ഒരു കാര്യം ചെയ്യാനാവില്ല- ഷാജി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |