തിരുവനന്തപുരം : സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടെയും വൈസ് ചാൻസലർമാർ പങ്കെടുക്കുന്ന 'വൈസ് ചാൻസലേഴ്‌സ് കോൺക്ലേവ് ' ചൊവ്വാഴ്ച തിരുവനന്തപുരം ഡിമോറ ഹോട്ടലിൽ സംഘടിപ്പിക്കും. സർവകലാശാലകളിലെ സിൻഡിക്കേറ്റ് അംഗങ്ങൾ പങ്കെടുക്കുന്ന കോൺക്ലേവ് ബുധനാഴ്ച ഐ.എം.ജിയിലും നടക്കും. മന്ത്രി റോജി എം. ജോൺ കോൺക്ലേവുകൾ ഉദ്ഘാടനം ചെയ്യും.
രാവിലെ നടക്കുന്ന സാങ്കേതിക സെഷനുകളിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിലവിലെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും വൈസ് ചെയർമാൻ പ്രൊഫ. അച്യുത് ശങ്കറും മെമ്പർ സെക്രട്ടറി പ്രൊഫ. ആബിദ ഫാറൂഖിയും അവതരിപ്പിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതികൾ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് വിശദീകരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികൾ, ഭരണപരവും അക്കാഡമികവുമായ പരിഷ്‌കരണങ്ങൾ, ഗുണനിലവാര വർധന തുടങ്ങിയവ വിഷയങ്ങളാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |