SignIn
Kerala Kaumudi Online
Monday, 14 September 2026 5.11 AM IST

ഗുരുദേവ കോളേജിലെ പ്രിൻസിപ്പലിനെ മർദ്ദിച്ച സംഭവം; എസ് എഫ് ഐക്കാരുടെ സസ്‌പെൻഷൻ പിൻവലിച്ചു

READ ENGLISH VERSION
sfi

കൊയിലാണ്ടി: കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കറിനെയും സ്റ്റാഫ് സെക്രട്ടറി കെ പി രമേശനെയും മർദ്ദിച്ച സംഭവത്തിൽ നാല് എസ് എഫ് ഐ പ്രവർത്തകരുടെ സസ്‌പെൻഷൻ പിൻവലിച്ചു. അന്വേഷണ കമ്മീഷൻ മുമ്പാകെ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എസ് എഫ് ഐ പ്രവർത്തകരായ തേജു സുനിൽ എം കെ (രണ്ടാം വർഷം ബി ബി എ), തേജുലക്ഷ്മി ടി കെ (മൂന്നാം വർഷം ബി ബി എ) അമൽ രാജ് ആർ പി (രണ്ടാം വർഷം ബികോം) അഭിഷേക് എസ് സന്തോഷ് (രണ്ടാം വർഷം സൈക്കോളജി) എന്നിവരുടെ സസ്‌പെൻഷനാണ് പിൻവലിച്ചത്.

ഈ മാസം ആദ്യവാരമായിരുന്നു സംഭവം. നാല് വർഷ ബിരുദ കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് പ്രിൻസിപ്പലിനേയും സ്റ്റാഫ് സെക്രട്ടറിയേയും എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോളേജ് അടച്ചിടുകയും ചെയ്‌തിരുന്നു.

കോളേജ് ഓഫീസിലെ സി സി ടി വി ദൃശ്യങ്ങൾ അടക്കം അന്വേഷണ കമ്മീഷൻ പരിശോധിച്ചിരുന്നു. പ്രിൻസിപ്പലിനെതിരെ എസ് എഫ് ഐ ഏരിയ സെക്രട്ടറി നവതേജ് എസ് മോഹൻ നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ വിവിധ വിദ്യാർത്ഥി സംഘടനകളും സാംസ്കാരിക പ്രവർത്തകരും നേരത്തെ പ്രതിഷേധിച്ചിരുന്നു. കൂടാതെ പ്രിൻസിപ്പൽ അറസ്റ്റിൽ എന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ ചിലർ വ്യാജവാർത്ത പ്രചരിപ്പിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOILANDY GURUDEVA COLLEGE, SFI, SUSPENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA