
തിരുവനന്തപുരം: ശബരിമല മണ്ഡല, മകരവിളക്ക് സീസണ് മുന്നോടിയായി റോഡുകളുടെ അറ്റകുറ്റപ്പണിയും മോടിപിടിപ്പിക്കലും ഉടൻ ആരംഭിക്കും. സുരക്ഷിതവും ഗുണമേന്മയുള്ളതുമായ റോഡുകൾ ഉറപ്പാക്കാൻ പൊതുമാരാമത്ത് വകുപ്പിന് ധനവകുപ്പ് 550 കോടി അനുവദിച്ചു. മന്ത്രി പി.കെ.ബഷീർ മുഖ്യമന്ത്രി വി.ഡി.സതീശനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രത്യേക പാക്കേജ് എന്ന നിലയിൽ തുക അനുവദിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആദ്യമായാണ് ഒറ്റത്തവണയായി ഇത്രയും വലിയ തുക ശബരിമലയ്ക്ക് അനുവദിക്കുന്നത്.
സീസണ് മുമ്പുതന്നെ പാതകളുടെ മൊത്തം വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കുമെന്ന് മന്ത്രി ബഷീർ അറിയിച്ചു. ദേവസ്വം ബോർഡ് നിലയ്ക്കലും പമ്പയിലും നേരത്തെ നടത്തിയിരുന്ന ജോലികൾ പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിച്ചിട്ടുണ്ട്. ഇതിനായി 15 കോടിയും അനുവദിച്ചു.
മറ്റ് വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവൃത്തികൾ നടത്തുകയും, പുരോഗതി ഇടയ്ക്കിടെ അവലോകനം ചെയ്ത് തീർത്ഥാടന സീസൺ തുടങ്ങുന്നതിന് മുമ്പ് പൂർത്തിയാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വിട്ടുവീഴ്ചയില്ലാതെ സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രിയും നിർദ്ദേശം നൽകി.
സൗകര്യങ്ങൾ
മെച്ചപ്പെടുത്തും
ശബരിമലയിലേക്കുള്ള റോഡുകൾ നവീകരിക്കും. തീർത്ഥാടകർക്കായുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തും. റോഡ് സുരക്ഷാ നടപടികൾക്ക് പ്രത്യേകം 15 കോടി
മുൻ വർഷങ്ങളിലെ പൂർത്തിയാകാത്ത പ്രവൃത്തികൾ മുൻഗണനാടിസ്ഥാനത്തിൽ പൂർത്തിയാക്കും. ശബരിമല മേഖലയിലെ സർക്കാർ റസ്റ്റ് ഹൗസുകളുടെ നവീകരണം, അറ്റകുറ്റപ്പണി
അപകടസാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ക്രാഷ് ബാരിയർ, സ്പീഡ് ബ്രേക്കർ, റിഫ്ളക്ടർ, സൈൻബോർഡുകൾ. റോഡുകളുടെ കാഴ്ച മറയ്ക്കുന്ന മരങ്ങളും ചെടികളും നീക്കം ചെയ്യൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |