SignIn
Kerala Kaumudi Online
Sunday, 06 September 2026 2.29 AM IST

ഇസ്ലാമിനെ മുൻവിധികളില്ലാതെ  മനസിലാക്കണം: കാന്തപുരം

s

കോഴിക്കോട്: ഇസ്ലാമിക സമൂഹത്തിന്റെ നിലപാടുകളെയും പ്രവർത്തനങ്ങളെയും മുൻവിധികളില്ലാതെ മനസിലാക്കാൻ പൊതുസമൂഹം തയ്യാറാകണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ജനാധിപത്യ രാജ്യത്ത് വിശ്വാസകാര്യങ്ങൾ പറയാനുള്ള അവകാശം ആർക്കും റദ്ദാക്കാനാകില്ല. ആരോഗ്യകരമായ സംവാദങ്ങളും നിർമ്മാണാത്മകമായ സമീപനങ്ങളുമാണ് സമൂഹത്തിൽ വളരേണ്ടതെന്നും. സമസ്ത സെന്റിനറിയുടെ ഭാഗമായി ‘ഖൽബിലുണ്ട് എന്റെ നബി’ എന്ന പ്രമേയത്തിൽ മർകസ് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ വാർഷിക മദ്ഹുറസൂൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ ആത്യന്തിക പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഇസ്‌ലാമിക സമൂഹവും സംഘടനകളും നടത്തുന്നത്. മതത്തിന്റെ പെരുമാറ്റച്ചട്ടങ്ങൾ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നത് നിർബന്ധിക്കലല്ല. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ മനുഷ്യൻ പാലിക്കേണ്ട മര്യാദകളും അച്ചടക്കങ്ങളുമുണ്ട്. കുടുംബത്തിനകത്തും പുറത്തും തൊഴിൽ മേഖലയിലും പൊതുജീവിതത്തിലും ഇവ പാലിക്കേണ്ടതുണ്ട്. സ്ത്രീകളും പുരുഷന്മാരും കുട്ടികളും മുതിർന്നവരും സ്വീകരിക്കേണ്ട അച്ചടക്കങ്ങളെക്കുറിച്ച് വിശ്വാസികളെ നിരന്തരം ബോധവത്കരിക്കുക പണ്ഡിതന്മാരുടെയും പ്രബോധകരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA