SignIn
Kerala Kaumudi Online
Sunday, 06 September 2026 1.12 AM IST

9നകം തസ്തികയില്ലെങ്കിൽ കോടതിയലക്ഷ്യം

1

കൊച്ചി: ജില്ലാ ജുഡീഷ്യറിയിൽ മിനിസ്റ്റീരിയൽ വിഭാഗത്തിൽ ശേഷിക്കുന്ന 28 തസ്തികകൾ ഈ മാസം ഒമ്പതിനകം സൃഷ്ടിച്ചില്ലെങ്കിൽ കോടതിഅലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ നേരത്തേ അഡിഷണൽ ചീഫ് സെക്രട്ടറിയായിരിക്കെ കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ നൽകിയ കോടതി അലക്ഷ്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.

80 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനമെടുത്തെന്ന് ജനുവരിയിൽ സർക്കാർ അറിയിച്ചിരുന്നു. 29 തസ്തികകൾ അടിയന്തരമായും ബാക്കിയുള്ള 51 എണ്ണം മാർച്ച് 31ന് അകവും സൃഷ്ടിക്കുമെന്നാണ് കോടതിയിൽ പറഞ്ഞത്. ആദ്യഘട്ട ഉത്തരവ് ഒരാഴ്ചയ്ക്കകം പ്രതീക്ഷിക്കുന്നതായി കോടതി നിരീക്ഷിച്ചിരുന്നു. ഇത് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ ഹൈക്കോടതിയെ സമീപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AAA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA