
കൊച്ചി ∙ വടകര എം.ഡി.എം.എ കേസിൽ രണ്ടാംപ്രതിയായ അദ്ധ്യാപിക കീർത്തനയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണം ഏകദേശം പൂർത്തിയായെന്ന് വിലയിരുത്തിയാണ് ജാമ്യം നൽകിയത്. കീർത്തനയ്ക്കെതിരേ മുമ്പ് ക്രിമിനൽ കേസുകളില്ലെന്ന പ്രതിഭാഗം വാദവും കോടതി പരിഗണിച്ചു. എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളിൽ ഇടപെടാനോ പാടില്ല. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുത്. അന്വേഷണവുമായി പൂർണമായി സഹകരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |