
കൊല്ലം: നാടക നടനും സംവിധായകനും രചയിതാവും നിർമ്മാതാവുമായ തേവലക്കര പടിഞ്ഞാറ്റുകര തൂലികയിൽ ബേബിക്കുട്ടൻ (80) അന്തരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഗോപിനാഥക്കുറുപ്പ് എന്നാണ് യഥാർത്ഥ പേര്. എന്നാൽ കുട്ടിക്കാലത്തുള്ള ബേബിക്കുട്ടൻ എന്ന വിളിപ്പേരിൽ പ്രശസ്തനായി. തേവലക്കര കേന്ദ്രീകരിച്ച് രൂപം കൊണ്ട കൊല്ലം ഉപാസനയ്ക്ക് വേണ്ടി 'സൗപ്തികം' എന്ന നാടകത്തിൽ കോൺസ്റ്റബിൾ കുറുപ്പ് എന്ന ഹാസ്യ കഥാപാത്രത്തിന്റ വേഷം അഭിനയിച്ചാണ് ബേബിക്കുട്ടൻ നാടക ലോകത്ത് പ്രവേശിച്ചത്. തുടർന്ന് ഹാസ്യനടനായി ശ്രദ്ധേയനായി. 1989ൽ തൂലിക എന്ന പേരിൽ സ്വന്തം നാടകസമിതി ആരംഭിച്ചു. ഏഴുപതിലധികം നാടകങ്ങൾ രചിച്ചു. 30 ഓളം നാടകങ്ങളിൽ വേഷമിട്ടു.
1983ൽ സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച നാടകരചനയ്ക്കുള്ള അവാർഡും 2002ൽ കേരള സംഗീത നാടക അക്കാഡമി അവാർഡും ലഭിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി. മക്കൾ: രാജേഷ് (അമൃത എൻജിനിയറിംഗ് കോളേജ്), രഞ്ജിഷ് (ബിസിനസ്), ശ്രീലക്ഷ്മി. മരുമക്കൾ: പ്രിയ, അഞ്ജു(അദ്ധ്യാപിക), ശ്രീഹരി (ബെഹ്റിൻ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |