SignIn
Kerala Kaumudi Online
Saturday, 16 May 2026 12.19 AM IST

16 ലക്ഷം രൂപയുടെ വാടക കുടിശിക; ബിഗ്‌ബോസ് താരം ജിന്റോയുടെ ജിം ലേലം ചെയ്‌തു

jinto

എറണാകുളം: പ്രമുഖ റിയാലിറ്റോ ഷോയായ ബിഗ്‌ബോസ് സീസൺ ആറിലെ വിജയി പി ഡി ജിന്റോയുടെ ഉടമസ്ഥതയിൽ ആലുവയിൽ പ്രവർത്തിക്കുന്ന ജിം ലേലം ചെയ്‌തു. നഗരസഭയുടെ ക്ലോക്ക് ടവറിൽ പ്രവർത്തിക്കുന്ന 'ബോഡി ക്രാഫ്‌റ്റ് മൾട്ടി ഇന്റർനാഷണൽ ഹെൽത്ത് ക്ലബ്' ആണ് ലേലം ചെയ്‌തത്.

16 ലക്ഷത്തോളം രൂപയാണ് വാടകകുടിശികയായി നൽകാനുള്ളത്. ലേലത്തിൽ 6.15 ലക്ഷം രൂപ ലഭിച്ചു. 6.14 ലക്ഷം രൂപയാണ് ചുരുങ്ങിയ ലേലത്തുകയായി നിശ്ചയിച്ചിരുന്നത്. 10 ലക്ഷം രൂപയോളം ഇപ്പോഴും നഗരസഭയ്‌ക്ക് നഷ്‌ടമാണ്. ഫോർട്ട് കൊച്ചിയിൽ ജിം നടത്തുന്നയാളാണ് ലേലം വിളിച്ചെടുത്തത്.

2017-ലാണ് 2000 ചതുരശ്ര അടി വിസ്‌തീർണത്തിലാണ് ജിന്റോ ജിം ആരംഭിച്ചത്. 2021-ന് ശേഷം നഗരസഭയിൽ വാടക അടച്ചിട്ടില്ല. മൂന്നുമാസം മുൻപാണ് നോട്ടീസ് നൽകിയ ശേഷം ജിം നഗരസഭ സീൽ ചെയ്‌തത്. തുടർന്നാണ് ലേലനടപടികൾ പൂർത്തിയാക്കിയത്. ആലുവയിൽ വാടകകുടിശിക നിലനിൽക്കെയാണ് ജിന്റോ മറ്റ് സ്ഥലങ്ങളിലും ജിമ്മിന്റെ ബ്രാഞ്ചുകൾ തുടങ്ങിയത്. സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനർ എന്ന നിലയിലാണ് ജിന്റോ അറിയപ്പെട്ടിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CELEBRITY, CRISIS, NEWS, GYM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA