SignIn
Kerala Kaumudi Online
Friday, 21 August 2026 1.28 AM IST

ബിന്ദുകൃഷ്ണയുടെ പി.എസ്  സി.എസ്.ശരത് ചന്ദ്രൻ

1

തിരുവനന്തപുരം: തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി മന്ത്രി നിർദ്ദേശിച്ച സി.എസ്.ശരത് ചന്ദ്രനെ നിയമിക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ അനുമതി നൽകി. കൃഷി വകുപ്പിലെ സ്‌പെഷ്യൽ സെക്രട്ടറിയാണ് ശരത് ചന്ദ്രൻ. മുഖ്യമന്ത്രിയും കെ.സി.വേണുഗോപാലും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് നിയമനത്തിന് മുഖ്യമന്ത്രി അനുമതി നൽകിയിത്.
കെ.സി.വേണുഗോപാൽ എം.എൽ.എ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ പി.എ ആയിരുന്നു ശരത്ചന്ദ്രൻ. മന്ത്രിയായപ്പോൾ പേഴ്സണൽ സ്റ്റാഫിലും ഉൾപ്പെടുത്തി. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ശരത്ചന്ദ്രന്റെ പേരാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മന്ത്രി ബിന്ദു കൃഷ്ണ നിർദ്ദേശിച്ചത്. ഓഫീസ് വഴിയും ഇക്കാര്യം ആവശ്യപ്പെട്ടു. തീരുമാനമാകാത്തതിനെ തുടർന്ന് ഒന്നിലധികം തവണ മുഖ്യമന്ത്രിയോട് മന്ത്രി നേരിട്ട് പറഞ്ഞിരുന്നു. എന്നിട്ടും തീരുമാനം എടുത്തിരുന്നില്ല. സെക്രട്ടറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടന നേതാക്കൾ ശരത്ചന്ദ്രനെതിരായി കത്ത് നൽകിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. അനുമതി വൈകിയെങ്കിലും പകരം ആരുടെയും പേര് മന്ത്രി നിർദ്ദേശിച്ചില്ല. പ്രശ്നപരിഹാരത്തിനായി അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സ്‌പെഷൽ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ ആലോചന നടന്നിരുന്നു. കോൺഗ്രസിനുള്ളിൽ ഇത് പുതിയ തർക്കങ്ങൾക്കും ഇടയാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BINDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA