തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച 'അറിവാണ് ലഹരി" സംസ്ഥാനതല ക്വിസ് മത്സരത്തിൽ തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി.വയനാട് രണ്ടാം സ്ഥാനവും കൊല്ലം മൂന്നാം സ്ഥാനവും നേടി. സമ്മാനദാന ചടങ്ങ് മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്തു. 'മയങ്ങില്ല കേരളം" ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സ്കൂൾ തലത്തിലും ജില്ലാതലത്തിലും സംഘടിപ്പിച്ച മത്സരങ്ങളുടെ സംസ്ഥാനതല ഫൈനലാണ് ഗോർഖിഭവനിൽ നടന്നത്. എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |