
തിരുവനന്തപുരം: വിജിലൻസ് എഫ്.ഐ.ആറിന്റെ ചുവടുപിടിച്ച് ഇ.ഡിയും കേസെടുക്കുമെന്നതിനാൽ കരിമണൽ കമ്പനിയുടെ മാസപ്പടി ഡയറിയിൽ പേരുള്ളവർക്കെല്ലാം ആശങ്കയേറി.
മാസപ്പടി ഡയറിയിൽ പേരുള്ളവരുടെ വിവരങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. കരിമണൽ കമ്പനിയുടെ പണമിടപാടുകളെക്കുറിച്ച് ഇ.ഡി വിശദമായി അന്വേഷിക്കുമ്പോൾ ഈ പേരുകാർക്കെതിരെയും അന്വേഷണം വന്നേക്കാം.
വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും ഭരണത്തിലുള്ളവരുമെല്ലാം അന്വേഷണം നേരിടേണ്ട സാഹചര്യമുണ്ടാവും. ഇതൊഴിവാക്കാൻ കൂടിയാണ് കേസെടുക്കാതെ പ്രാഥമികാന്വേഷണത്തിന് സർക്കാർ ശ്രമിച്ചതെന്നാണ് ആക്ഷേപം.
മാസപ്പടി ആരോപണത്തിൽ വിജിലൻസും ഹവാലയിടപാടിൽ ക്രൈംബ്രാഞ്ചിനും പ്രാഥമികാന്വേഷണം നടത്താമെന്നായിരുന്നു അഡ്വക്കേറ്റ് ജനറൽ ജാജുബാബുവിന്റെ നിയമോപദേശം. വിജിലൻസിന് വിടണമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ടി.അസഫലിയും നിർദ്ദേശിച്ചു. എന്നാൽ ഇ.ഡിയുടെ കത്തിൽ അഴിമതിനിരോധന നിയമം, ബി.എൻ.എസ്.എസ്, ബി.എൻ.എസ് അടക്കം ചുമത്തി കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളുണ്ടെന്നും വിജിലൻസിന് വിട്ടാൽ മറ്റുകുറ്റകൃത്യങ്ങൾ അന്വേഷിക്കാനാവില്ലെന്നും എല്ലാ ആരോപണങ്ങളും അന്വേഷിക്കണമെന്നും ആഭ്യന്തരവകുപ്പ് നിലപാടെടുത്തു. അതോടെയാണ് വിജിലൻസിന് പകരം അന്വേഷണം ക്രൈംബ്രാഞ്ചിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |