
കൊല്ലം: അഭിഭാഷകനെയും സുഹൃത്തിനെയും മർദ്ദിച്ച പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. ഇരവിപുരം സ്റ്റേഷനിലെ സി.പി.ഒ അൽ സഫീറിനെതിരെയാണ് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ നടപടിയെടുത്തത്. കൊല്ലം ബാറിലെ അഭിഭാഷകനായ കണ്ണനല്ലൂർ വിളയിൽ വീട്ടിൽ ഇ. ഗുൽസാറിനും സുഹൃത്തിനുമാണ് മർദ്ദനമേറ്റത്. ഇരവിപുരം സി.ഐയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.
ബുധനാഴ്ച രാത്രി 10.20ന് മേവറത്തെ കൺവെൻഷൻ സെന്ററിന് മുന്നിലായിരുന്നു സംഭവം. ഗുൽസാറും സുഹൃത്തും കൺവെൻഷൻ സെന്ററിന് മുന്നിൽ നിൽക്കുമ്പോൾ ഇരവിപുരം സ്റ്റേഷനിലെ ജീപ്പ് സ്ഥലത്തെത്തി. ജീപ്പിൽ നിന്നിറങ്ങിയ യൂണിഫോം ധരിക്കാത്ത അൽ സഫീർ അസഭ്യം പറഞ്ഞെന്നും മർദ്ദിച്ചെന്നുമാണ് പരാതി. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും പരാതിക്കൊപ്പം നൽകിയിരുന്നു. സംഭവം സ്പെഷ്യൽ സെൽ എസ്.പി അന്വേഷിക്കാൻ ഡി.ജി.പി നിർദ്ദേശിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |