SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.55 PM IST

ചൂണ്ടയിൽ ബാഗ് കുടുങ്ങി; തുറന്ന് നോക്കിയപ്പോൾ അസ്ഥികളും പല്ലും

fishing

നെടുമുടി: കുട്ടികളുടെ ചൂണ്ടയിൽ കുടുങ്ങിയ ബാഗിൽ നിന്ന് അസ്ഥികൾ കണ്ടെത്തി. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ നെടുമുടി പൊലീസ് സ്റ്റേഷനുസമീപം പമ്പയാറ്റിൽ ചൂണ്ടയിടുകയായിരുന്ന കുട്ടികൾക്കാണ് ബാഗ് കിട്ടിയത്. ഇത് തുറന്നുനോക്കിയപ്പോഴാണ് മനുഷ്യന്റേതെന്ന് സംശയിക്കുന്ന അസ്ഥികൾ കണ്ടെത്തിയത്.

30 സെന്റീമീറ്റർ നീളമുള്ള അസ്ഥിയും ഇടുപ്പെല്ലിന്റെ അസ്ഥിയും കീഴ്‌ത്താടിയും പല്ലും ബാഗിലുണ്ടായിരുന്നു. അസ്ഥികളിൽ പേന കൊണ്ട് മാർക്ക് ചെയ്‌തിരിക്കുന്നതായി പരിശോധനയിൽ വ്യക്തമായി. അതിനാൽ മെഡിക്കൽ വിദ്യാർത്ഥികൾ പഠനത്തിനുശേഷം ഉപേക്ഷിച്ച അസ്ഥികളാകാം ഇവയെന്നും സംശയിക്കുന്നുണ്ട്. കൂടാതെ ബാഗിൽ നിന്ന് മാസ്‌കും സോപ്പും കണ്ടെത്തിയിട്ടുണ്ട്. അസ്ഥികൾ ഫൊറൻസിക് പരിശോധനയ്‌ക്ക് അയയ്‌ക്കുമെന്ന് നെടുമുടി പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS, CASE, INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA