SignIn
Kerala Kaumudi Online
Friday, 18 September 2026 10.40 PM IST

കാസർകോട് സ്വകാര്യബസ് തലകീഴായി മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

bus

കാസർകോട്: ചെറുവത്തൂരിൽ ദേശിയപാതയിൽ പീലിക്കോട് മട്ടലായിയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടം. കാഞ്ഞങ്ങാട് നിന്നും കണ്ണൂരേക്ക് പോകുകയായിരുന്ന ഫാത്തിമ എന്ന ബസാണ് തലകീഴായി മറിഞ്ഞത്. സംഭവത്തിൽ ബസിലെ ജീവനക്കാർക്കും യാത്രക്കാർക്കും പരിക്കേ‌റ്റു. ഇവരെ ചെറുവത്തൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവസ്ഥലത്ത് അപകടത്തിന് മുൻപ് ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു ഇതാകാം അപകടകാരണമെന്നാണ് സൂചന. അപകടത്തിൽ പരിക്കേറ്റവരുടെയാരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KASARGOD ACCIDENT, RAIN AND WIND, PRIVATEBUS ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA