SignIn
Kerala Kaumudi Online
Tuesday, 06 October 2026 4.24 PM IST

കൊവിഡ് മരണം, ധനസഹായത്തിന് ഉത്തരവായി

c

തിരുവനന്തപുരം : കൊവിഡ് കാരണം മരണടഞ്ഞവർക്ക് കേന്ദ്രസർക്കാർ നിർദ്ദേശ പ്രകാരം 50,000 രൂപ നൽകുന്നതിന് പണം അനുവദിച്ച് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഉത്തരവായി. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നാണ് പണം നൽകുന്നത്. കേന്ദ്രസർക്കാരിന്റെ മാനദണ്ഡപ്രകാരം മരണപ്പട്ടികയിൽ ഉൾപ്പെട്ടവരെ കൂടാതെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മരണപ്പെട്ടവർക്കും സഹായം ലഭിക്കും. എന്നാൽ ഇത് ഗുണഭോക്താക്കൾക്ക് എങ്ങനെ ലഭ്യമാകുമെന്നത് സംബന്ധിച്ച് വിശദമായ മാർഗനി‌ർദ്ദേശം ഉടൻ പുറത്തിറങ്ങും. കൂടാതെ പോസിറ്റീവായി 30 ദിവസത്തിനുള്ളിലെ മരണങ്ങളും ആത്മഹത്യകളും കൊവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിലുള്ള മാർഗരേഖയും ആരോഗ്യവകുപ്പ് പ്രസിദ്ധീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVIDDEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA