SignIn
Kerala Kaumudi Online
Friday, 19 June 2026 3.04 PM IST

അതിജീവിതയുടെ വ്യക്തിവിവരം: സിബി മാത്യൂസിനെതിരെ കേസ്

തിരുവനന്തപുരം: സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡി.ജി.പി സിബി മാത്യൂസിനെതിരെ മണ്ണന്തല പൊലീസ് കേസെടുത്തു. കേസെടുത്ത് അന്വേഷിക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ട് കോടതി അസാധുവാക്കുകയും ചെയ്തിരന്നു. മുൻ ഡിവൈ.എസ്.പി കെ.കെ.ജോഷ്വയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിബി മാത്യൂസിന്റെ 'നിർഭയം ഒരു ഐ.പി.എസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ' എന്ന പുസ്തകത്തിൽ ഇരയുടെ വിവരങ്ങൾ പരാമർശിച്ചിട്ടുണ്ടെന്നായിരുന്നു പരാതി. മണ്ണന്തല പൊലീസിനും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA