
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ തന്നെ ജീവനക്കാർക്ക് ഗുണകരമായ വിസ്മയങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള എൻ.ജി.ഒ അസോസിയേഷന്റെ 51ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 10വർഷത്തേതു പോലെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നിലപാട് ആയിരിക്കില്ല യു.ഡി.എഫ് സർക്കാരിന്റേത്. സിവിൽ സർവീസ് മേഖല ഉടച്ചുവാർക്കും. പരിഷ്‌കരണം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരംഭിച്ച് സംസ്ഥാന വ്യാപകമായി നടപ്പിലാക്കും. കേരള സെക്രട്ടേറിയറ്റിനെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതാക്കിത്തീർക്കും. ഔദ്യോഗിക തലത്തിലെ തട്ടുകൾ കുറയ്ക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും മാസത്തിൽ കൂടുതൽ ദിവസങ്ങളിലും തിരുവനന്തപുരത്ത് താമസിച്ച് ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിനിധി സമ്മേളനം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. വനിതാ സമ്മേളനം ജെബിമേത്തർ എം.പി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ബിന്ദു കൃഷ്ണ. ടി.സിദ്ദിഖ്, എം.എൽ.എമാരായ ഷാനിമോൾ ഉസ്മാൻ, രമ്യ ഹരിദാസ്, മുൻ മന്ത്രി വി.എസ്.ശിവകുമാർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ് എ.എം. ജാഫർഖാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.പി. സുനിൽ സ്വാഗതവും വി.പി. ബോബിൻ നന്ദിയും പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്: പ്രിൻസിപ്പലിന് സസ്പെൻഷൻ
ആറ്റിങ്ങൽ : മുഖ്യമന്ത്രി വി.ഡി. സതീശനെ നവമാധ്യമങ്ങളിലൂടെ പോസ്റ്റിട്ട് അധിക്ഷേപിക്കുകയും എഡിറ്റ് ചെയ്ത ചിത്രം പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയെ തുടർന്ന് ആറ്റിങ്ങൽ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറിനെ സസ്പെൻഡ് ചെയ്തു. കിളിമാനൂർ യൂത്ത് കോൺഗ്രസ് നേതാവ് അഖിൽ എ.പി. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജവാദ് സുബൈറിനെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. വിരമിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് നടപടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |