SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.01 AM IST

ദേവാൻഷിന്റെ മരണം:അന്വേഷണത്തിന് മെഡിക്കൽ ബോർഡ്

devadath

കണ്ണൂർ:പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ അനസ്തീഷ്യ നൽകിയതിലുണ്ടായ പിഴവിനെ തുടർന്ന് ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിച്ചു.അനസ്തീഷ്യ,പീഡിയാട്രിക്,ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാർ ഉൾപ്പെട്ടതാണ് ബോർഡ്. കുഞ്ഞിന് അനസ്തീഷ്യ നൽകേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ.അനസ്തീഷ്യ നൽകിയശേഷം തുടർചികിത്സ വൈകിയതായും കണ്ടെത്തിയിട്ടുണ്ട്.കുഞ്ഞിന് നൽകിയ മരുന്നുകൾ,ചികിത്സാരീതി,ഡോക്ടർമാരുടെയും ആശുപത്രി മാനേജ്‌മെന്റിന്റെയും പങ്ക് എന്നിവയും അന്വേഷിക്കും.കൂടുതൽ പണം ഈടാക്കാനായി അനാവശ്യ ചികിത്സ നടത്താനുള്ള നീക്കമുണ്ടായിരുന്നോ എന്നതും പരിശോധിക്കും.മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.കളിക്കുന്നതിനിടെ വീണ് കീഴ്ച്ചുണ്ടിനും താടിക്കുമിടയിൽ പരിക്കേറ്റതിനെ തുടർന്നാണ് എരമം സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായിരുന്നു ദേവാൻഷ് ശൗര്യയെ ആശുപത്രിയിലെത്തിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEVADATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA