
തിരുവനന്തപുരം: കിഫ്ബി പുനഃസംഘടിപ്പിക്കാൻ മുൻ ഐ.എ.എസ്.ഉദ്യോഗസ്ഥ സുധാപിള്ളയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ചു.മുൻ തിരുവനന്തപുരം കളക്ടറായിരുന്ന,ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ആദ്യകാല ഉദ്യോഗസ്ഥരിൽ ഒരാളായ സുധാപിള്ള മുൻ കേന്ദ്ര ആഭ്യന്തരവകുപ്പ് സെക്രട്ടറി സി. എസ്. ഗോപാലകൃഷ്ണപിള്ളയുടെ പത്നിയാണ്.
ഫെഡറൽ ബാങ്ക് മുൻ സി.എം.ഡി.ശ്യാം ശ്രീനിവാസൻ,ചാർട്ടേഡ് അക്കൗണ്ട്സ് അസോസിയേഷൻ മുൻ ചെയർമാൻ നിലേഷ് വികാംസെ,മുൻ സി.എ.ജി.എച്ച്. ശുഭലക്ഷ്മി നാരായണൻ, മുൻകേന്ദ്ര റെവന്യുവകുപ്പ് സെക്രട്ടറി ഡോ.തരുൺ ബജാജ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. മൂന്ന് മാസമാണ് കാലാവധി.കിഫ്ബിയുടെ സാമ്പത്തിക,സാങ്കേതിക പുനഃസംഘടനയാണ് ലക്ഷ്യമാക്കുന്നത്. ശുപാർശകൾ കമ്മിറ്റി സമർപ്പിക്കും.
കമ്മിറ്റിയുടെ പ്രവർത്തനത്തിനുള്ള സർക്കാർ സംവിധാനങ്ങളുടെ ഏകോപനം ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി നിർവ്വഹിക്കും. കമ്മിറ്റിയെ സഹായിക്കാൻ ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് പുറമെ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, ധനകാര്യവകുപ്പിലെ ഒ.എസ്.ഡി.ആയ സച്ചിൻ കുമാർ യാദവ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ എ.പി.എസ്. കെ.പി.കെ.തിലകൻ എന്നിവരേയും ചുമതലപ്പെടുത്തി. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്, സി.ഡി.എസ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും ആവശ്യമായ സഹായങ്ങൾ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |