SignIn
Kerala Kaumudi Online
Sunday, 13 September 2026 2.56 AM IST

സംസ്ഥാനത്ത് നഴ്സിംഗ് സീറ്റ് വർദ്ധിപ്പിക്കും: മുഖ്യമന്ത്രി

nurse

കൊച്ചി: ലോകമെങ്ങും നഴ്സുമാരുടെ കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിലെ നഴ്സിംഗ് സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. കേരളത്തെ ആരോഗ്യസേവന കേന്ദ്രമായി മാറ്റും. അന്താരാഷ്ട്ര നിലവാരത്തിൽ കേരളത്തിൽ കെയർ ഗിവിംഗ് കോഴ്സുകൾ ആരംഭിക്കും. കെയർ ഗിവിംഗ് മേഖലയിൽ സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ, സി.എസ്.ആർ എന്നിവ ഉൾപ്പെടുത്തി കൂടുതൽ ഘടനാപരമായ സംവിധാനം ആവശ്യമാണെന്നും വ്യക്തമാക്കി.

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡിന്റെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ (ജി.സി.സി) മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ, ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ വരുൺ ഖന്ന, എക്‌സിക്യൂട്ടീവ് ഡയറക്ടർ ടി.ജെ. വിൽസൺ എന്നിവർ പങ്കെടുത്തു.

ഡോ. അജിമോൾ പ്രദീപിന്

2.50 കോടിയുടെ അവാർഡ്

യു.കെയിൽ പ്രവർത്തിക്കുന്ന കോട്ടയം സ്വദേശി ഡോ.അജിമോൾ പ്രദീപിന് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡ് മുഖ്യമന്ത്രി വി.ഡി.സതീശൻ സമ്മാനിച്ചു. 2.50 കോടിയാണ് അവാർഡ് തുക. ആസ്റ്റർ ഗ്രൂപ്പ് ഏർപ്പെടുത്തിയ അവാർഡാണിത്. യു.കെയിലെ കിംഗ്‌സ് കോളേജ് ഹോസ്പിറ്റലിലെ സീനിയർ ട്രാൻസ്‌പ്ളാന്റ് കോ ഓർഡിനേറ്ററും സൽഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഓണററി സീനിയർ ലക്ചററുമാണ് അജിമോൾ. ബ്രിട്ടീഷ് എംപയർ മെഡലും ലഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NURSING COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA