SignIn
Kerala Kaumudi Online
Wednesday, 16 September 2026 11.41 AM IST

സിവിൽ സർവീസുകാരുടെ 665 അഴിമതി കേസുകൾ

pin

തിരുവനന്തപുരം : കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് സിവിൽ സർവീസ് ജീവനക്കാർ ഉൾപ്പെട്ട 665 അഴിമതി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇതിൽ 361 കേസുകളിൽ അന്വേഷണം പൂർത്തിയായി. 304 എണ്ണത്തിൽ അന്വേഷണം പുരോഗമിക്കുന്നു. തദ്ദേശസ്വയംഭരണവകുപ്പിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് 97. റവന്യുവകുപ്പ് 91, സഹകരണം 57, നഗരകാര്യം 52, ഭക്ഷ്യപൊതുവിതരണം 40, പൊലീസ് 36, വിദ്യാഭ്യാസം 31, ആരോഗ്യം 26, പൊതുമരാമത്ത്, മോട്ടോർ വകുപ്പുകളിൽ 19 കേസുകൾ വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA