SignIn
Kerala Kaumudi Online
Sunday, 12 July 2026 6.08 AM IST

വെബ്സൈറ്റ് കേന്ദ്രം പൂട്ടിച്ചെന്ന് പാറ്റകൾ

1

ന്യൂഡൽഹി: ജെൻസികൾക്കിടയിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) വെബ്സൈറ്ര് ഇന്റർനെറ്രിൽ ലഭ്യമല്ല. വെബ്സൈറ്റ് കേന്ദ്രസർക്കാർ പൂട്ടിച്ചെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ആരോപിച്ചു. 10 ലക്ഷം പേർ പാറ്റകളായി രജിസ്റ്റർ ചെയ്‌തിരുന്നു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുന്ന നിവേദനത്തിൽ ആറ് ലക്ഷത്തിലേറെ പേർ ഒപ്പിട്ടെന്നും പാ‌ർട്ടി അവകാശപ്പെട്ടു. സി.ജെ.പിയുടേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന എക്‌സ് അക്കൗണ്ടുമായി ബി.ജെ.പി ഐ.ടി സെൽ ഇറങ്ങിയിട്ടുണ്ടെന്നും രണ്ട് കോടിയിലധികം ഫോളോവേഴ്സുള്ള തങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും പറയുന്നു.

തെരുവിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിട്ടില്ലെന്ന് അഭിജീത് ദീപ്കെ പറഞ്ഞു. മഹാരാഷ്ട്രയിലെ തന്റെ കുടുംബത്തിന് മേലും ഭീഷണിയുണ്ട്. പ്രസ്ഥാനത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും. ബംഗളൂരു ടൗൺ ഹാളിന് സമീപം ഇന്ന് പാറ്റകളുടെ മനുഷ്യച്ചങ്ങലയ്ക്ക് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിരുന്നു. ബംഗളൂരു നഗരത്തിൽ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.

കോ​ക്രോ​ച്ചി​നോ​ട് അ​സ​ഹി​ഷ്ണു​തയെന്ന് പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ക്രോ​ച്ച് ​ജ​ന​താ​ ​പാ​ർ​ട്ടി​ ​എ​ന്ന​ ​യു​വ​ജ​ന​ ​കൂ​ട്ടാ​യ്മ​യു​ടെ​ ​എ​ക്സ് ​അ​ക്കൗ​ണ്ട് ​പൂ​ട്ടി​ച്ച​ ​കേ​ന്ദ്ര​ ​ന​ട​പ​ടി​ ​ജ​നാ​ധി​പ​ത്യ​ ​പ്ര​തി​ഷേ​ധ​ങ്ങ​ളോ​ടു​ള്ള​ ​അ​സ​ഹി​ഷ്ണു​ത​യാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​രാ​ഷ്ട്രീ​യ​ ​പ്ര​സ്ഥാ​ന​മാ​യി​ ​വ​ള​ർ​ന്നു​വ​രു​മോ​ ​എ​ന്ന​ ​ആ​ശ​ങ്ക​യാ​ണ് ​പി​ന്നി​ൽ.​ ​തൊ​ഴി​ൽ​ ​ര​ഹി​ത​രാ​യ​ ​യു​വ​ജ​ന​ങ്ങ​ൾ​ ​പ്ര​തി​ഷേ​ധ​ത്തി​ൽ​ ​ആ​കൃ​ഷ്ട​രാ​യ​ത് ​സാ​മൂ​ഹി​ക​ ​രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യ​ത്തോ​ടു​ള്ള​ ​ക​ടു​ത്ത​ ​അ​സ​ന്തു​ഷ്ടി​യു​ടെ​ ​പ്ര​തി​ഫ​ല​ന​മാ​ണെന്നും പിണറായി പറഞ്ഞു.

​പി​ന്നിൽ പ്ര​തി​പ​ക്ഷ സഹായമെ​ന്ന് ബി.ജെ.പി

തി​രു​വ​ന​ന്ത​പു​രം​:​ നി​ക്ഷി​പ്ത​ ​താ​ല്പ​ര്യ​ക്കാ​രാ​യ​ ​ചി​ല​ർ​ ​വി​ദേ​ശ​ത്തി​രു​ന്ന് ​ആ​സൂ​ത്ര​ണം​ ​ചെ​യ്ത​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണ് ​കോ​ക്രോ​ച്ച് ​പാ​ർ​ട്ടി​ ​നീ​ക്ക​മെ​ന്ന് ​ബി.​ജെ.​പി.​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​എം.​എ​ൽ.​എ.​ ​പ​റ​ഞ്ഞു.​ ​വ്യാ​ജ​ ​വാ​ർ​ത്ത​ക​ളും​ ​വി​വ​ര​ങ്ങ​ളും​ ​പ്ര​ച​രി​പ്പി​ച്ച് ​രാ​ജ്യ​ത്തെ​ ​അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള​ ​​ ​ശ്ര​മ​ത്തി​ന് ​പ്ര​തി​പ​ക്ഷ​ത്തെ​ ​ചി​ല​രു​ടെ​ ​സ​ഹാ​യ​വു​മു​ണ്ടെ​ന്ന് ​അ​ദ്ദേ​ഹം​ ​ആ​രോ​പി​ച്ചു.
സോ​ഷ്യ​ൽ​ ​മീ​ഡി​യ​യും​ ​എ​.ഐ​യു​മൊ​ക്കെ​ ​വ്യാ​പ​ക​മാ​യി​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യ​പ്പെ​ടു​ന്ന​ ​ഈ​ ​കാ​ല​ത്ത്,​ ​വ്യാ​ജ​ ​വാ​ർ​ത്ത​ക​ളും​ ​ആ​ഖ്യാ​ന​ങ്ങ​ളും​ ​ച​മ​ച്ച് ​ജ​ന​ങ്ങ​ളെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ത് ​വ​ലി​യൊ​രു​ ​സു​ര​ക്ഷാ​ ​ഭീ​ഷ​ണി​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹംപ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COCKROACH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA