SignIn
Kerala Kaumudi Online
Sunday, 12 July 2026 3.07 AM IST

തലമുറകളുടെ ഗായിക

d

ജാ​ന​കി​യ​മ്മ​യു​ടെ​ ​ശ​ബ്ദം​ ​മ​ല​യാ​ളി​യു​ടെ​ ​ഓ​ർ​മ്മ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​താ​ണ്.​ ​എ​ത്ര​ ​ത​ല​മു​റ​ക​ളാ​ണ് ​ആ​ ​പാ​ട്ടു​ക​ൾ​ ​കേ​ട്ട​ത്.​ ​എ​ന്റെ​ ​കു​ട്ടി​ക്കാ​ല​ത്ത് ​യേ​ശു​ദാ​സി​ന്റെ​യും​ ​ജാ​ന​കി​യു​ടേ​യും​ ​പാ​ട്ടു​ക​ൾ​ ​മാ​ത്ര​മാ​യി​രു​ന്നു​ ​കേ​ൾ​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്.​ ​എ​ന്റെ​ ​ത​ല​മു​റ​യെ​ ​സി​നി​മ​യി​ലേ​ക്ക് ​കൊ​ണ്ടു​വ​ന്ന​തി​നു​പോ​ലും​ ​ഈ​ ​പാ​ട്ടു​ക​ൾ​ക്ക് ​സ്ഥാ​ന​മു​ണ്ട്.​ ​മ​ല​യാ​ളി​യെ​ ​ത​ന്റെ​ ​ശ​ബ്ദ​മാ​ധു​ര്യം​ ​കൊ​ണ്ട് ​വി​സ്മ​യി​പ്പി​ച്ച​ ​ഗാ​യി​ക​യാ​ണ്.​ ​എ​ന്റെ​ ​ര​ണ്ടു​ ​സി​നി​മ​യി​ൽ​ ​ജാ​ന​കി​യ​മ്മ​ ​പാ​ടി​യി​ട്ടു​ണ്ട്.​ ​ഉ​ണ്ണി​കൃ​ഷ്ണ​ന്റെ​ ​ആ​ദ്യ​ത്തെ​ ​ക്രി​സ്മ​സ് ​എ​ന്ന​ ​സി​നി​മ​യി​ലാ​ണ് ​ആ​ദ്യം​ ​പാ​ടി​യ​ത്.​ ​എ​ന്നാ​ൽ​ ​ഇ​ത് ​സി​നി​മ​യി​ൽ​ ​ഉ​പ​യോ​ഗി​ക്കാ​നാ​യി​ല്ല.​ ​മ​ഴ​യെ​ത്തും​മു​മ്പേ​ ​എ​ന്ന​ ​സി​നി​മ​യി​ലെ​ ​'​എ​ന്നി​ട്ടും​ ​നീ​ ​വ​ന്നി​ല്ല​ല്ലോ​"​ ​എ​ന്ന​ ​ഗാ​നം​ ​സൂ​പ്പ​ർ​ ​ഹി​റ്റാ​യി.​ ​അ​ത് ​ജാ​ന​കി​യ​മ്മ​ ​വോ​യി​സ് ​ബൂ​ത്തി​ന​ക​ത്ത് ​പാ​ടു​ന്ന​ത് ​കേ​ൾ​ക്കാ​ൻ​ ​ഭാ​ഗ്യ​മു​ണ്ടാ​യി.​ ​വ്യ​ക്തി​പ​ര​മാ​യി​ ​അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​ചെ​ന്നൈ​യി​ൽ​ ​പോ​കു​മ്പോ​ൾ​ ​ക​ണ്ടു​സം​സാ​രി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ഡി​വൈ​ൻ​ ​ഫീ​ലാ​ണ് ​അ​മ്മ​യെ​ ​കാ​ണു​മ്പോ​ൾ.​ ​കൃ​ത്യ​മാ​യ​ ​നി​ല​പാ​ട് ​ഉ​ണ്ടാ​യി​രു​ന്നു.​ ​സി​നി​മ​യു​ടെ​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ത്തി​ലും​ ​ഇ​ട​പെ​ടാ​തെ​ ​സം​ഗീ​ത​ ​ജീ​വി​തം​ ​ന​യി​ച്ച​ ​മ​ഹ​ദ് ​വ്യ​ക്തി​ത്വ​മാ​യി​രു​ന്നു.​ ​വീ​ണ്ടും​ ​പാ​ടാ​ൻ​ ​അ​വ​സ​ര​മു​ണ്ടാ​യി​ട്ടും​ ​സ്വ​രം​ ​നി​യ​ന്ത്രി​ക്കാ​നാ​കാ​തെ​ ​വ​ന്ന​പ്പോ​ൾ​ ​പാ​ട്ടു​ ​നി​റു​ത്തി​യ​ ​വ്യ​ക്തി​യാ​ണ്.​ ​അ​തി​നു​ശേ​ഷം​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​വ​ച്ച് ​ഭാ​സ്‌​ക​ര​ൻ​ ​മാ​ഷി​ന്റെ​ ​പേ​രി​ലു​ള്ള​ ​പു​ര​സ്‌​കാ​രം​ ​കൊ​ടു​ത്തു.​ ​അ​ന്ന് ​പ്ര​സം​ഗി​ച്ച​ശേ​ഷം​ ​ത​ളി​രി​ട്ട​ ​കി​നാ​ക്ക​ൾ​ ​എ​ന്ന​ ​പാ​ട്ട് ​ര​ണ്ടു​വ​രി​ ​പാ​ടി.​ ​ത​നി​ക്ക് ​ബാ​ബു​രാ​ജി​നെ​യും​ ​ഭാ​സ്‌​ക​ര​ൻ​ ​മാ​ഷി​നെ​യും​ ​ഓ​ർ​ക്കു​മ്പോ​ൾ​ ​പാ​ടാ​തി​രി​ക്കാ​നാ​കി​ല്ലെ​ന്ന് ​പ​റ​ഞ്ഞ് ​നി​റ​ക​ണ്ണു​ക​ളോ​ടെ​യാ​ണ് ​പാ​ടി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S JANAKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA