SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.50 PM IST

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണം; ക്ഷേത്രത്തിൽ ദിവസപൂജയും ഗുരുതി പുഷ്‌പാഞ്ജലിയും നടത്തി കോൺഗ്രസ് പ്രവർത്തകൻ

ramesh-chennithala

തൃശൂർ: രമേശ് ചെന്നിത്തലയ്‌ക്ക് വേണ്ടി പ്രത്യേക പൂജ നടത്തി കോൺഗ്രസ് പ്രവർത്തകൻ. തൃശൂർ നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലാണ് പൂജ നടത്തിയത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവാനാണ് പൂജ. ദിവസ പൂജയും ഗുരുതി പുഷ്‌പാഞ്ജലിയും ഒറ്റ ശർക്കര നിവേദ്യവുമാണ് നടത്തിയത്. ഐഎൻടിയുസി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ എൻ നാരായണനാണ് ക്ഷേത്രത്തിൽ വഴിപാട് കഴിച്ചത്.

അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി കോൺഗ്രസിന്റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും എംഎൽഎമാരെ കാണുമെന്നാണ് വിവരം. ഘടകകക്ഷി നേതാക്കളുമായും ഇന്ന് വൈകിട്ട് കൂടിക്കാഴ്‌ച നടത്തും. ഞായറാഴ്‌ചയ്‌ക്കുള്ളിൽ ഹൈക്കമാൻഡ് തീരുമാനം വരുമെന്നാണ് വിവരം.

നിലവിൽ മുഖ്യമന്ത്രി പദത്തിനായി വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും കെ സി വേണുഗോപാലിന്റെയും പക്ഷങ്ങൾ അവകാശവാദം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. എംഎൽഎമാരെ ഒപ്പം നിർത്താനായി ഇവർ മന്ത്രിസ്ഥാനമടക്കം വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട്. കെപിസിസി ഓഫീസിന് മുന്നിൽ കെ സി വേണുഗോപാലിനായി ഫ്ലക്‌സുകൾ നിരന്നിട്ടുണ്ട്. പലയിടത്തും വി ഡി സതീശനും രമേശ് ചെന്നിത്തലയ്‌ക്കും അനുകൂലമായ ഫ്ലക്‌സുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിലെല്ലാം കോൺഗ്രസ് ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്‌തിയുണ്ടെന്നാണ് റിപ്പോർട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAMESH CHENNITHALA, TEMPLE, PRAYER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA