SignIn
Kerala Kaumudi Online
Sunday, 02 August 2026 4.17 PM IST

കൊച്ചിയിൽ കണ്ടെയ്നർ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു: ഒഴിവായത് വൻ ദുരന്തം

container-ship
നിയന്ത്രണം നഷ്ടപ്പെട്ട് കരയിലേയ്ക്ക് പാഞ്ഞടുക്കുന്ന കണ്ടെയ്നർ ഷിപ്പ്

കൊച്ചി: കൊച്ചിയിൽ കണ്ടെയ്നർ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ടഗ് ബോട്ടുകളുടെ കൃത്യമായ ഇടപെടലിൻ വൻ ദുരന്തമാണ് ഒഴിവായത്. ഇന്നലെ രാത്രി കൊച്ചിയിലെത്തിയ എസ്എസ്എൽ മുംബയ് എന്ന ചരക്കുകപ്പലിന്റെ നിയന്ത്രണമാണ് പെട്ടെന്ന് നഷ്ടമായത്.

നിയന്ത്രണം വിട്ട് തീരത്തേയ്ക്ക് അതിവേഗം അടുക്കുകയായിരുന്ന കപ്പലിനെ തക്കസമയത്ത് പാഞ്ഞെത്തിയ ടഗ് ബോട്ടുകൾ ഉപയോഗിച്ച് വലിച്ച് നിർത്തി നിയന്ത്രണവിധേയമാക്കുകയായിരുന്നു. തുറമുഖ ഉദ്യോഗസ്ഥരുടെയും ടഗ് ബോട്ട് ജീവനക്കാരുടെയും സമയോചിതമായ ഇടപെടൽ കാരണമാണ് വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്.

English Summary

In Kochi, the container ship SSL Mumbai lost control last night while arriving at the port, rapidly drifting towards the shore. Timely intervention by tugboats successfully pulled the vessel back, bringing it under control. This prompt action by port officials and tugboat crew narrowly averted a major disaster, ensuring safety at the port.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONTAINER SHIP, KOCHI, CONTAINER SHIP CONTROL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA