
തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഏത് സാഹചര്യവും നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർമാരുടെയും അടിയന്തരയോഗം വിളിച്ച് സ്ഥിതി വിലയിരുത്തണം. ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ എല്ലാ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർക്കും സൂപ്രണ്ടുമാർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകണം. ഇന്നലെ രാവിലെ 11നാണ് ഓൺലൈനായി യോഗം വിളിച്ചത്.
ആരോഗ്യപ്രവർത്തകരും ആംബുലൻസും സജ്ജമായിരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |