SignIn
Kerala Kaumudi Online
Sunday, 02 August 2026 3.05 AM IST

ആഗസ്റ്റിലെ റേഷൻ വിതരണം നാളെ മുതൽ

r

തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്റ്റിലെ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും.

എ.എ.വൈ (മഞ്ഞ) കാർഡ്: 30 കിലോഗ്രാം അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കിൽ.

മുൻഗണനാ (പിങ്ക്) കാർഡ്: ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായും സ്റ്റോക്കനുസരിച്ച് ഗോതമ്പിന് പകരം ആട്ട 9 രൂപാ നിരക്കിലും.

പൊതുവിഭാഗം സബ്സിഡി കാർഡ് (നീല): ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപയ്ക്കും 2 കിലോ സ്‌പെഷൽ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും 3 കിലോ അരി 10.90 രൂപാ നിരക്കിൽ.

സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്ക്.

പൊതുവിഭാഗം (വെള്ള) കാർഡ്: 7 കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും സ്‌പെഷൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്കും.

ക്ഷേമസ്ഥാപനങ്ങളിലെ കാർഡുകൾ(ബ്രൗൺ): 2 കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും സ്‌പെഷൽ വിഹിതമായി 2 കിലോ ഗോതമ്പ് കി.ഗ്രാമിന് 8.70 രൂപയ്ക്കും 1 കിലോ ആട്ട 17 രൂപയ്ക്കും.

മുൻഗണനേതര കാർഡുകൾക്ക് അധികവിഹിതമായി പരമാവധി 10 കിലോ അരി 26 രൂപ നിരക്കിൽ ഈ മാസം 10 മുതൽ നൽകും. ഈ ക്വാർട്ടറിൽ, വൈദ്യുതീകരിച്ച വീടുകളിലെ മഞ്ഞ കാർഡിന് 1 ലിറ്ററും പിങ്ക്, വെള്ള, നീല കാർഡുകൾക്ക് ആകെ 0.5 ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA