SignIn
Kerala Kaumudi Online
Saturday, 30 May 2026 3.55 PM IST

വാടകവീട്ടിൽ ദമ്പതികൾ മരിച്ചനിലയിൽ; കണ്ടെത്തിയത് രക്തത്തിൽ കുളിച്ച്

home

കോട്ടയം: പൊൻകുന്നം തോണിപ്പാറയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാന്നാർ സ്വദേശി സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം മൂന്ന് വയസുള്ള കുട്ടിയും വീട്ടിലുണ്ടായിരുന്നു. ഇന്നുരാവിലെയായിരുന്നു സംഭവം.

ഒരാഴ്‌ച മുൻപാണ് ദമ്പതികൾ വാടകയ്ക്ക് താമസിക്കാനെത്തിയത്. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുടമ വന്നുനോക്കിയപ്പോൾ അകത്തുനിന്ന് കതക് അടച്ചിരിക്കുകയായിരുന്നു. തുടർന്ന് ദമ്പതികളെ പരിചയപ്പെടുത്തിയയാളെ വിളിച്ചുവരുത്തി. ശേഷം മറ്റൊരു താക്കോലുപയോഗിച്ച് തുറന്നുനോക്കിയപ്പോൾ രക്തം വാർന്ന നിലയിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു.

വീട്ടിൽ നിന്ന് പതിവായി ബഹളം കേൾക്കാറുണ്ടെന്ന് വീട്ടുടമ പൊലീസിനെ അറിയിച്ചു. ദമ്പതികൾ കടുത്ത സാമ്പത്തിക പ്രശ്നം നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. ബലപ്രയോഗത്തിന്റെ സൂചനകളൊന്നും ഇല്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊൻകുന്നം പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KOTTAYAM, FOUND DEAD, RENTED HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA