SignIn
Kerala Kaumudi Online
Tuesday, 13 October 2026 12.01 PM IST

വിദ്യാർത്ഥിനികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ കോളേജുകളിൽ ശ്രമം നടക്കുന്നു, ക്രൈസ്‌തവരിലുണ്ടായ വർഗീയ സ്വാധീനം ഗൗരവത്തോടെ കാണണമെന്ന് സിപിഎം

cpim

തിരുവനന്തപുരം: തീവ്രവാദ സ്വഭാവങ്ങളിലേക്ക് യുവജനങ്ങളെ ആകർഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് സി പി എം. പ്രൊഫഷണൽ ക്യാമ്പസുകളിൽ വിദ്യാർത്ഥിനികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കാനും ശ്രമം നടക്കുന്നു എന്ന് സിപിഎം. സമ്മേളനങ്ങൾക്കുള്ള ഉദ്ഘാടന കുറിപ്പിലാണ് ഈ പരാമർശം.

താലിബാനെ പോലുള്ള സംഘടനകളെ പിന്തുണക്കുന്ന ചർച്ചകളും ഉയരുകയാണ്. മുസ്ലീങ്ങൾക്കെതിരെ ക്രിസ്ത്യാനി വിഭാഗങ്ങളെ തിരിച്ചുവിടാനും ശ്രമങ്ങൾ തുടങ്ങി. ക്രൈസ്തവരിൽ ചെറിയ വിഭാഗത്തിന് മേലുണ്ടായ വർഗീയ സ്വാധീനം ഗൗരവത്തോടെ കാണണമെന്നും സി പി എം കുറിപ്പിൽപറയുന്നു.‌

ആരാധനാലയങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ ഇടപെടണം, വിശ്വാസത്തെ ബഹുമാനിക്കണം, വര്‍ഗീയവാദികളുടെ കൈയ്യിലേക്ക് വിശ്വാസികളെ കൊണ്ടുപോകാനിട വരുത്തരുത്, ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ബി.ജെ.പി ശക്തി നേടുന്നതിന് തടയിടണം' തുടങ്ങിയ പരാമർശങ്ങളും കുറിപ്പിൽ അടങ്ങിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPIM, COMMUNAL REMARKS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA