
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തിലൂടെ പുറത്തു വന്ന സി.പി.എമ്മിലെ ഭിന്നത അടുത്ത മാസം നടക്കുന്ന വിശാല സംസ്ഥാന സമിതിയിലും പ്രതിഫലിക്കും. നേതൃത്വത്തിനെതിരെ ഭിന്നാഭിപ്രായമുള്ള നേതാക്കൾ ഒരു വിഭാഗമായി മാറാൻ വിഴിഞ്ഞം വിഷയം ഇടയാക്കിയിട്ടുണ്ട്..
രണ്ടാം പിണറായി സർക്കാരിന്റെ തുടക്കം മുതൽ സി.പി.എമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണിതെന്നും സൂചനയുണ്ട്. എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായ ശേഷം സി.പി.എമ്മിൽ അസംതൃപ്തരുടെ എണ്ണം വർദ്ധിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ, തോൽവി പഠിക്കാനും തിരുത്താനും സംസ്ഥാന നേതൃത്വം നിർബന്ധിതമായി. ഇതോടെയാണ് മുഖം നോക്കാതെയുള്ള വിമർശനം പാർട്ടിയിൽ തുടങ്ങിയത്. പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാതിരുന്ന നേതാക്കൾ, വിഴിഞ്ഞം വിഷയത്തോടെ അതിന് തയ്യാറായി. സർക്കാരിനെ ആക്രമിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഉയർത്തിയ വിഷയം സി.പി.എം നേതൃത്വത്തിന് തന്നെ തിരിച്ചടിയായി ഇന്നലെ തുടങ്ങിയ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ സംസ്ഥാനത്തെ നേതൃമാറ്റം ചർച്ചയാകില്ല. എന്നാൽ, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ അവലോകനത്തിനായി ആഗസ്റ്റിൽ ചേരുന്ന വിശാല സംസ്ഥാന സമിതി യോഗത്തിൽ നേതൃമാറ്റ ആവശ്യം
ഉയരാനുള്ള സാദ്ധ്യത തള്ളാനാവില്ല. ഭരണം നഷ്ടമായതോടെ, ഇനി ആരെയും ഭയക്കേണ്ടെന്നും തുറന്നു പറച്ചിലിനു പറ്റിയ സമയമാണിതെന്നും ചിന്തിക്കുന്നവരുടെ എണ്ണം സംസ്ഥാന ഘടകത്തിൽ വർദ്ധിക്കുന്നു. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം 14ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. വിഴിഞ്ഞം വിഷയത്തിൽ സർക്കാരിനെതിരെ താൻ ഉയർത്തിയ ആരോപണത്തെ പാർട്ടിയിലെ ചില നേതാക്കൾ തള്ളിപ്പറഞ്ഞതിലും, മറ്റു നേതാക്കൾ ഗൗരവത്തോടെ ഏറ്റെടുക്കാത്തതിലും പിണറായി വിജയൻ അതൃപ്തിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |