
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽ തിരുത്തൽ ലക്ഷ്യമിട്ട് കോഴിക്കോട്ട് ഇന്ന് മുതൽ മൂന്നു ദിവസം വിപുലീകൃത സംസ്ഥാന സമിതി ചേരും. സ്വയം തിരുത്തലും നവീകരണവും ലക്ഷ്യമിട്ടുള്ള യോഗത്തിൽ തിരഞ്ഞെടുപ്പിലെ കനത്ത പരാജയവും തുടർന്നുള്ള രാഷ്ട്രീയ സംഭവ വികാസങ്ങളും ചർച്ചയാവും.
സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലെ എ.കെ.ജി ഹാളിൽ രാവിലെ 10ന് ജനറൽ സെക്രട്ടറി എം.എ.ബേബി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ചർച്ച. നിരീക്ഷകരായി പി.ബി.അംഗങ്ങളായ കെ.ബാലകൃഷ്ണൻ, ബി.വി.രാഘവലു, അശോക് ധാവ്‌ള, വിജു കൃഷ്ണൻ എന്നിവർ പങ്കെടുക്കും. മൂന്നു ദിവസത്തെ സംസ്ഥാന സമിതിക്ക് കടപ്പുറത്ത് ഒരു ലക്ഷം പേർ അണിനിരക്കുന്ന മഹാ റാലിയോടെയാണ് സമാപനം. റാലിയിൽ ജനറൽ സെക്രട്ടറി എം.എ.ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ തുടങ്ങിയവർ പ്രസംഗിക്കും. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളും വർഗ ബഹുജന സംഘടനാ ഭാരവാഹികളും സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാക്കളും ഉൾപ്പെടെ 307 പ്രതിനിധികൾ പങ്കെടുക്കും..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |