SignIn
Kerala Kaumudi Online
Thursday, 25 June 2026 5.05 PM IST

മംഗളൂരു  സെൻട്രൽ  മെയിലിന്റെ  കോച്ചിൽ  വിള്ളൽ; ചെന്നൈയിൽ നിന്ന് രാത്രി പുറപ്പെട്ട ട്രെയിനിൽ വിള്ളൽ കണ്ടെത്തിയത് ഇന്നുരാവിലെ

READ ENGLISH VERSION
crack-

കണ്ണൂർ: മംഗളൂരു സെൻട്രൽ മെയിലിന്റെ കോച്ചിൽ വിള്ളൽ കണ്ടെത്തി. ഇന്നുരാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് വിള്ളൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി എട്ടുമണിയോടെ ചെന്നൈയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ രാവിലെ ഒൻപത് മണിയോടെയാണ് കണ്ണൂരെത്തിയത്. ട്രെയിനിന്റെ സ്ളീപ്പർ കോച്ചിലായിരുന്നു വിള്ളൽ കണ്ടെത്തിയത്. ഇരുപതോളം യാത്രക്കാരാണ് ബോഗിയിലുണ്ടായിരുന്നത്. പിന്നാലെ ബോഗി അഴിച്ചുമാറ്റിയതിനുശേഷം ട്രെയിൻ സർവീസ് തുടർന്നു.

അതിനിടെ, ട്രെയിനിൽ യുവതിക്കുനേരെ ആക്രമം നടന്നതായി പരാതി. ട്രെയിനിൽവച്ച് കൊല്ലം സ്വദേശിനിയെ വയോധികൻ ആക്രമിച്ചതായാണ് പരാതി. വില്ലുപുരത്തുനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന യുവതിക്ക് നേരെയാണ് തമിഴ്‌നാട് സ്വദേശിയുടെ അതിക്രമമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

ട്രെയിൻ വിരുദാചലം സ്‌റ്റേഷനിലെത്തുന്നതിന് മുമ്പായിരുന്നു സംഭവമുണ്ടായത്. മൊബൈൽ ഫോൺ കുത്തിയിടുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിൽ വയോധികൻ യുവതിയുടെ കൈയിൽ കയറിപ്പിടിച്ച് അടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.


ട്രെയിൻ തിരുച്ചിറപ്പള്ളി സ്റ്റേഷനിലെത്തിയപ്പോൾ വയോധികൻ ഇറങ്ങിയോടി. തുടർന്ന് യുവതി തിരുച്ചിറപ്പള്ളി റെയിൽവേ പൊലീസിനെ വിവരമറിയിച്ചു. പരാതി നൽകിയ യുവതിയോട് രാത്രി യാത്ര ഒഴിവാക്കണമെന്നായിരുന്നു പൊലീസ് നൽകിയ ഉപദേശം.

കംപാർട്ടുമെന്റിൽ പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ലെന്ന് യുവതി പറയുന്നു. മാത്രമല്ല പ്രശ്നമുണ്ടായപ്പോൾ സഹായിക്കാൻ ടിടിഇയും വന്നില്ലെന്നും അവർ വ്യക്തമാക്കി. തമിഴ്നാട് പൊലീസിനും യുവതി പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRACKERS, TRAIN, MANGALURU CENTRAIL MAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA