SignIn
Kerala Kaumudi Online
Sunday, 12 July 2026 6.10 AM IST

ബംഗളൂരു പീഡനം: പ്രതി പിടിയിൽ

1

സുൽത്താൻ ബത്തേരി: ബംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കണ്ണൂർ സ്വദേശി ഹൈനസിനെയാണ് കഴിഞ്ഞദിവസം വൈകിട്ട് കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. നൂൽപ്പുഴ കുടുക്കിയിലെ ബന്ധു വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം. ട്രാൻസിറ്റ് വാറന്റിൽ ബംഗളൂരുവിലെത്തിച്ച ഹൈനസിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഈ മാസം 12നാണ് ബംഗളൂരു മഡിവാളയിൽ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് 20കാരി പീഡനത്തിനിരയായത്. കൊയിലാണ്ടി സ്വദേശികളുടെ ചായക്കടയിൽ വിദ്യാർത്ഥിനി പാർട്ട് ടൈം ജോലിക്ക് പോയിരുന്നു. നഷ്ടത്തിലായ കട വിൽക്കാൻ തീരുമാനിച്ച ഉടമകളെ സഹായിക്കാനാണ് ഹൈനസ് മഡിവാളയിലെത്തിയത്. യുവതിയുടെ സുഹൃത്തുക്കളെ തന്ത്രപൂർവം താമസസ്ഥലത്ത് നിന്ന് ഒഴിവാക്കിയ ശേഷമായിരുന്നു പീഡനം. വിദ്യാർത്ഥിനി പരാതി നൽകിയെങ്കിലും കേസെടുക്കാൻ മഡിവാള പൊലീസ് തയാറായില്ല. ബംഗളൂരു നോർത്ത് ഈസ്റ്റ് ഡി.സി.പിക്ക് പരാതി നൽകിയ ശേഷമാണ് 18ന് കേസെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BENGALURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA