SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.15 AM IST

മദ്യപാനത്തിനിടെ തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു

muhammad

ചവറ:മദ്യപാനത്തിനിടെ സുഹൃത്തുമായുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ചവറ ഞാറയ്ക്കൽ തെക്കതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ്ബിലാലാണ് (26)മരിച്ചത്. സംഭവത്തിൽ ചവറ പുതുക്കാട് ശിവരാജ് ഭവനിൽ ശിവരാജിനെ (39) പൊലീസ് അറസ്റ്റ് ചെയ്തു.

ചവറ അറയ്ക്കലിൽ ശനിയാഴ്ച രാത്രി 11.15നാണ് സംഭവം. പ്രദേശവാസിയുടെ വീട്ടിൽ സുഹൃത്തുക്കൾ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ശിവരാജും മുഹമ്മദ്ബിലാലും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ, വലയുടെ കുരുക്കഴിക്കാൻ ഉപയോഗിക്കുന്ന കത്തികൊണ്ട് ശിവരാജ്, മുഹമ്മദ്ബിലാലിന്റെ വയറ്റിലും നെഞ്ചിലും കുത്തുകയായിരുന്നു. മൂന്ന് കുത്തേറ്റ മുഹമ്മദ് ബിലാലിനെ മറ്റുള്ളവ‌‌ർ ചേർന്ന് നീണ്ടകര താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ ലഭ്യമാക്കി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

സുഹൃത്തിന്റെ വീട്ടിൽ ഒളിവിലായിരുന്ന ശിവരാജിനെ മണിക്കൂറുകൾക്കകം ചവറ പൊലീസ് പിടികൂടി. ശാസ്താംകോട്ട കാരാളിമുക്ക് ആക്കൽപ്പണ കിഴക്കതിൽ വീട്ടിലായിരുന്നു മുഹമ്മദ്ബിലാൽ മുൻപ് താമസിച്ചിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA