SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.40 AM IST

വനം വാരാഘോഷ വേദി തകർന്ന് മൂന്ന് പൊലീസുകാർക്ക് പരിക്ക് തേക്കടിയിൽ ഒഴിവായത് വൻ ദുരന്തം

thekkady

കുമളി: മന്ത്രിയും ജനപ്രതിനിധികളും പങ്കെടുത്ത വനം- വന്യജീവി വാരാഘോഷ വേദി തകർന്നുവീണ് മൂന്നു പൊലീസുകാർക്ക് പരിക്കേറ്റു. മന്ത്രി ഷിബു ബേബി ജോൺ അടക്കമുള്ള വിശിഷ്ടാതിഥികളും ജനപ്രതിനിധികളും ജനങ്ങളും മടങ്ങി ഒരു മണിക്കൂറിനു ശേഷമാണ് അപകടം സംഭവിച്ചത്. അതിനാൽ വലിയൊരു ദുരന്തം ഒഴിവായി. കട്ടപ്പനയിലെ ഒരു ഏജൻസി നിർമ്മിച്ച താത്കാലിക പന്തലാണ് തകർന്നുവീണത്.

തേക്കടിയിലേക്ക് പോകുന്ന വിനോദസഞ്ചാരികൾ വാഹനം പാർക്ക് ചെയ്യുന്ന മൈതാനത്താണ് പന്തൽ ഒരുക്കിയിരുന്നത്. എട്ടു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ ഉദ്ഘാടന പരിപാടിയിൽ എം.എൽ.എമാരായ സിറിയക് തോമസ്, എം.ജെ. സെബാസ്റ്റ്യൻ, ജില്ല പഞ്ചായത്ത് ജനപ്രതിനിധികൾ, മാദ്ധ്യമപ്രവർത്തകർ, പ്രദേശവാസികളായ ആദിവാസികൾ എന്നിവരുൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്തിരുന്നു.

രാവിലെ പത്തരയ്ക്കായിരുന്നു ഉദ്ഘാടനച്ചടങ്ങ്. അപകട സമയത്ത് പന്തലിനുള്ളിൽ സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന മൂന്നു പൊലീസുകാർക്കാണ് പരിക്കേറ്റത്. അപ്പോൾ കാറ്റോ മഴയോ ഉണ്ടായിരുന്നില്ല. ലൈറ്റ് ആൻഡ് സൗണ്ട്സ് ജീവനക്കാർ വേദിയിൽ സ്ഥാപിച്ചിരുന്ന എൽ.ഇ.ഡി വാൾ അഴിച്ചു മാറ്റുന്നതിനായി കെട്ടുകളും കയറുകളും അഴിച്ചതാണ് പന്തൽ തകരാൻ കാരണമായതെന്ന് ആക്ഷേപമുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THEKKADY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA