SignIn
Kerala Kaumudi Online
Thursday, 15 October 2026 2.50 AM IST

വൈദ്യുതി വാങ്ങൽ കരാർ റദ്ദാക്കൽ : സഭയിൽ സതീശൻ - പിണറായി വാക്പോര്

aa

തിരുവനന്തപുരം: യൂണിറ്റിന് 4.29 രൂപ നിരക്കിൽ 25 വർഷത്തേയ്ക്ക് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടാക്കിയ

വൈദ്യുതി വാങ്ങൽ കരാർ പിണറായി സർക്കാരിന്റെ കാലത്ത് റദ്ദാക്കിയത് അന്വേഷിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ സർക്കാരല്ല, വൈദ്യുതി റഗുലേറ്ററി കമ്മിഷനാണ് കരാർ റദ്ദാക്കിയതെന്ന് തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇതേച്ചൊല്ലി കടുത്ത വാക്പോരിന് ഇന്നലെ നിയമസഭ സാക്ഷിയായി. പിണറായി സർക്കാർ കരാർ റദ്ദാക്കിയതാണ് സംസ്ഥാനത്തു വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയതെന്നും 4.29 രൂപയുടെ കരാർ റദ്ദാക്കിയ ശേഷം 8- 14 രൂപയ്ക്കാണ് സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സതീശൻ:-ദീർഘകാല കരാർ പ്രകാരം 7 വർഷം വൈദ്യുതി വാങ്ങിയ ശേഷമാണ് റദ്ദാക്കിയത്. മൊത്തം ആവശ്യകതയുടെ 15 ശതമാനം മാത്രമാണ് അക്കാലത്ത് ഉത്പാദിപ്പിക്കാൻ കഴിഞ്ഞത്.

പിണറായി: കരാർ ഒപ്പിടും മുമ്പ് റഗുലേറ്ററി കമ്മിഷൻ അനുമതി വാങ്ങിയില്ല. കരാർ റദ്ദാക്കരുതെന്നു സർക്കാർ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. പിന്നീട് സർക്കാർ അപ്പലേറ്റ് ട്രൈബ്യൂണലിനേയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നു.

സതീശൻ:-കെ.എസ്.ഇ.ബിയിലെ സി.പി.എം യൂണിയൻ നേതാക്കളെയും മുൻ മന്ത്രി എം.എം.മണിയുടെ പ്രൈവറ്റ് സെക്രട്ടറിയെയുമടക്കം കമ്മിഷനിൽ നിയമിച്ച ശേഷമാണ് കരാർ റദ്ദാക്കിയത്. ചെയർമാന് രാഷ്ട്രീയമില്ലായിരുന്നു. പക്ഷേ അംഗങ്ങളുടേത് രാഷ്ട്രീയ നിയമനമായിരുന്നു. 7 വർഷം വൈദ്യുതി വാങ്ങിയ ശേഷമാണോ നടപടിക്രമങ്ങളിലെ വീഴ്ച അറിഞ്ഞത്? കരാർ റദ്ദാക്കി 5 മാസം കഴിഞ്ഞാണ് കമ്മിഷന് കത്ത് നൽകിയത്.

പിണറായി:. സർക്കാർ അധികാരമുപയോഗിച്ച് കമ്മിഷന്റെ തീരുമാനം റദ്ദാക്കിയിരുന്നു. വൈദ്യുതി കമ്പനികൾ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചതോടെ കരാർ വീണ്ടും റദ്ദാക്കി. ഉടൻ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയിൽ ഇടതു സർക്കാർ നൽകിയ കേസ് നല്ലതു പോലെ നടത്തിയാൽ മതി.

മന്ത്രി സണ്ണി ജോസഫ്: വൈദ്യുതി കരാർ പുനഃസ്ഥാപിക്കുന്നതിന് സുപ്രീം കോടതിയിൽ സർക്കാരിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ നിയോഗിച്ചു. അപ്പീൽ നേരത്തേ പരിഗണിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞ നിരക്കിൻ വൈദ്യുതി വാങ്ങാനാണ് ശ്രമം. വിജിലൻസ് അന്വേഷിച്ചിട്ടും ദീർഘകാല കരാറിൽ നഷ്ടമല്ല, ലാഭമെന്നാണ് കണ്ടെത്തിയത്.

പിണറായി: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ആണവ പദ്ധതി അപകടമാണ്. പുതിയ ഭേദഗതി പ്രകാരം ,അപകടമുണ്ടായാൽ നഷ്ട പരിഹാര ബാദ്ധ്യത കമ്പനിക്കല്ല. ആണവ നിലയങ്ങൾ വലിയ അപകടം വരുത്തി വയ്ക്കും. എടുത്തു ചാടരുത്. .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CURRENT CUT KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA