SignIn
Kerala Kaumudi Online
Saturday, 27 June 2026 1.39 AM IST

വിഷ്ണു ഭക്തന്റെ മാതാവിന്റെ സംസ്കാരം നടത്തി

s

ചിറയിൻകീഴ്: ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡിയും എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റുമായ സി.വിഷ്ണു ഭക്തന്റെ മാതാവും ചിറയിൻകീഴ് വി.ബി ഹൗസിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യയുമായ എൻ.സരോജിനിയുടെ (94) സംസ്കാരം നടന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചിറയിൻകീഴ് ആർ.വി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെ വ്യാഴാഴ്ച രാത്രി 11.45നായിരുന്നു അന്ത്യം.

ഇന്നലെ ചിറയിൻകീഴിലെ വീട്ടിൽ ശിവഗിരി മഠത്തിലെ സ്വാമിമാർ, മന്ത്രിമാർ, മുൻ മന്ത്രിമാർ, എം.എൽ.എമാർ, മുൻ എം.എൽ.എമാർ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. ഉച്ചയ്ക്ക് 2നുശേഷം ചിറയിൻകീഴ് പാലകുന്നിലെ കുടുംബ വീടായ മേലതിൽ വീട്ടുവളപ്പിലാണ് സംസ്കാരം നടന്നത്. നാട്ടുകാരുൾപ്പെടെ വൻ ജനാവലി ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA