
തിരുവനന്തപുരം : ശ്രീനാരായണഗുരുദേവൻ രചിച്ച ദൈവദശകം കൊങ്കണി പരിഭാഷ പതിപ്പ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇന്ന് ഏറ്റുവാങ്ങും. കൊങ്കണി ഭാഷ അംഗീകാര ദിനമാണ് ഇന്ന്.
ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ദൈവദശകം കൊങ്കണി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ കവി ആർ.എസ്.ഭാസ്കറും ചേർന്നാണ് പതിപ്പ് കൈമാറുക. രാവിലെ 11.30 ന് ലോക്ഭവനിലാണ് ചടങ്ങ്. കൊങ്കണി ഭാഷ സംസാരിക്കുന്ന ഗോവ, മംഗളൂരു, ഉഡുപ്പി, മുംബയ്, ബംഗളൂരു, കൊച്ചി, കൊടുങ്ങല്ലൂർ പ്രദേശങ്ങളിലെ സംഘടനകൾക്കും എഴുത്തുകാർക്കും ദൈവദശകം കൊങ്കണി പതിപ്പ് കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |