SignIn
Kerala Kaumudi Online
Thursday, 18 June 2026 2.04 AM IST

ഡങ്കിപ്പനിയടക്കം പടരുന്നു; ഡ്രൈഡേ കലണ്ടർ ഇറക്കി

aa

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡങ്കിപ്പനിയടക്കം വ്യപകമായതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. മന്ത്രി കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കലക്ടർമാരുടെയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും യോഗത്തിൽ ജില്ലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി.
ഇന്നലെ മാത്രം സംസ്ഥാനത്ത് 105 പേർക്ക് ഡങ്കിപ്പനി സ്ഥീരീകരിച്ചു. പനിബാധിതരായി സർക്കാർ ആശുപത്രികളിൽ

ചികിത്സ തേടിയത് 12191 പേരാണ്. ഡെങ്കിപ്പനി കേസുകൾ വരും ദിവസങ്ങളിൽ വർദ്ധിക്കാനിടയുണ്ടെന്ന് ഉന്നതതലയോഗം വിലയിരുത്തി. ഡങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകളുടെ ഉറവിട നശീകരണം കാര്യക്ഷമാക്കാൻ ഡ്രൈഡേ ആചരിക്കുന്നതിന് കലണ്ടർ പുറത്തിറക്കി. ഈ ആഴ്ച മുതൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഡ്രൈഡേ ആചരിക്കുക. വെള്ളിയാഴ്ച സൂളുകളിലും ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.
ഫുഡ് ഇൻസ്‌പെക്ടർമാർ സ്‌കൂളുകളിൽ പ്രത്യേക പരിശോധന നടത്തണം. ഉച്ചഭക്ഷണം പാചകം ചെയ്യുന്ന ഇടങ്ങളും കുടിവെള്ള സ്രോതസുകളും പരിശോധിക്കണം. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ്, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു.എസ്.നായർ,കെ.എം.എസ്.സി.എൽ എം.ഡി ഡോ.രേണുരാജ്, ഭക്ഷ്യസുരക്ഷാ കമ്മീഷണർ ശ്രീധന്യ സുരേഷ്, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ തുടങ്ങിയവർ മന്ത്രിയുടെ ചേബറിലും കളക്ടർമാരും ഡി.എം.ഒമാരും ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.
കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലുള്ളയാളുടെ നില ഗുരുതമായി തുടരുന്നതായി ജില്ലാ കളക്ടർ അറിയിച്ചു. രോഗവ്യാപനമുണ്ടായില്ല. സമ്പർക്ക പട്ടികയിൽപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ

നിരീക്ഷണത്തിലുണ്ടായിരുന്ന 5 പേരിൽ ഒരാളെ രോഗലക്ഷണങ്ങൾ കുറഞ്ഞതിനാൽ ഡിസ്ചാർജ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIPAH TEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA