തിരുവനന്തപുരം : വഖഫ് ബോർഡ് പുനഃസംഘടനയ്ക്കെതിരെ പിരിച്ചുവിട്ട ബോർഡ് ചെയർമാൻ കെ.എസ്. ഹംസ ഹൈക്കോടതിയിൽ. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന് ഹംസ ഹർജിയിൽ ആരോപിച്ചു. വഖഫ് ബോർഡ് പിരിച്ചുവിടാൻ ഉമീദ് നിയമത്തിൽ വ്യവസ്ഥയില്ലെന്നും വഖഫ് നിയമത്തിലെ 14ാം വകുപ്പ് പാലിച്ചല്ല പുനഃസംഘടന നടത്തിയതെന്നും അദ്ദേഹം വാദിക്കുന്നു. വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടില്ലെന്നും ഹംസ ചൂണ്ടിക്കാട്ടി. ബോർഡിലെ ഒഴിവ് നികത്താൻ നടപടി സ്വീകരിക്കണമെന്നാണ് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിരുന്നത്. ഈ നിർദ്ദേശം മറികടന്നാണ് സർക്കാർ നടപടിയെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.
ബോറ വിഭാഗത്തിൽ നിന്നുള്ള അംഗത്തെ ഉൾപ്പെടുത്താനാണ് ബോർഡ് പുനഃ)സംഘടിപ്പിച്ചതചെന്ന് സർക്കാർ വാദം തെറ്റാണെന്നും ഹംസ പറഞ്ഞു. ബോർഡിൽ ഒരു എം.എൽ.എയുടെ ഒഴിവ് നിലവിലുണ്ട്. ഈ ഒഴിവിൽ ബോറ വിഭാഗത്തിൽ നിന്നുള്ള അംഗത്തെ നിയമിക്കാമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |