SignIn
Kerala Kaumudi Online
Friday, 26 June 2026 1.14 AM IST

ഇ.ഡിയെ ആക്രമിച്ച കേസ്, ജാമ്യത്തിന് പ്രോസിക്യൂട്ടർ ഒത്തുകളിച്ചെന്ന് പൊലീസ്

a

 റിപ്പോർട്ടിന് വിരുദ്ധമായി വാദിച്ചു

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതി ഹരീഷ്‌കുമാറിന് ജാമ്യം കിട്ടാൻ പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്.

ജാമ്യം നൽകരുതെന്ന് പൊലീസ് റിപ്പോർട്ടുണ്ടായിന്നു. എന്നിട്ടും പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരി അപേക്ഷയെ കോടതിയിൽ എതിർത്തില്ല. ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും ഇനിയും കസ്റ്റഡി ആവശ്യമില്ലെന്നും നിലപാടെടുത്തു. തുടർന്നാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. നസീറ ജാമ്യം അനുവദിച്ചത്. എൽ.ഡി.എഫ് സർക്കാർ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടറാണ് ഗീനാകുമാരി.

കേസിൽ ജാമ്യം കിട്ടുന്ന ആദ്യപ്രതിയാണ് കടകംപള്ളി മധുമുക്ക് പുണർതം വീട്ടിൽ ഹരീഷ്‌. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അന്വേഷണസംഘം സിറ്റി പൊലീസ് കമ്മിഷണർക്ക് കത്ത്നൽകി. കക്ഷി ചേരാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നൽകും.

അക്രമത്തിൽ പങ്കില്ലെന്നും ജോലിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പോയപ്പോൾ സംഭവം കണ്ടെന്നുമാണ് ഹരീഷ് ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്.

മറ്റുള്ളവർക്കും

വഴിതുറക്കും
ആക്രമണത്തിനുപയോഗിച്ച വടിയടക്കം കണ്ടെത്തേണ്ടതുണ്ടെന്നും ജാമ്യം നൽകരുതെന്നുമായിരുന്നു പൊലീസ് റിപ്പോർട്ട്. എന്നാൽ ഇതിനെ കോടതിയിൽ പ്രോസിക്യൂട്ടർ പിന്തുണച്ചില്ല. ഒരു പ്രതിക്ക് ജാമ്യം കിട്ടിയതിനാൽ മറ്റുള്ളവരും സമാനമായ വഴിയിൽ ജാമ്യം നേടാനിടയുണ്ടെന്ന് പൊലീസ് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA