SignIn
Kerala Kaumudi Online
Thursday, 28 May 2026 2.27 AM IST

പിണറായിയുടെ വീട്ടിൽ ഇ.ഡി

car

കൊച്ചി/തിരുവനന്തപുരം: കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനിയും എക്‌സാലോജിക് സ്ഥാപനവും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് റെയ്‌ഡ്. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയടക്കം തെരുവിൽ പ്രതിഷേധവുമായി ഇറങ്ങി.

പിണറായിവിജയനും മകൾ വീണാ വിജയനും താമസിക്കുന്ന തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വസതിയിൽ റെയ്ഡ് നടത്തിയത് സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചു. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കുമായി നടത്തിയ സാമ്പത്തിക ഇടപാടിന്റെ തെളിവുകൾ തേടിയാണ് ഇ.ഡി. എത്തിയത്. നേതാക്കൾ തന്നെ ഈ വസതിക്കു മുന്നിൽ സമരം ഇരുന്നതോടെ അണികൾ തടിച്ചുകൂടി. അണികളുടെ രോഷം ഇ.ഡി. ഉദ്യോഗസ്ഥർക്കു നേരെയുള്ള ആക്രമണമായി മാറി. റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനം തിരുവനന്തപുരത്തെ വസതിക്കു മുന്നിൽവച്ചുതന്നെ സി.പി.എം പ്രവർത്തകർ ആക്രമിച്ചു.

ഒരു ഇ.ഡി ഉദ്യോഗസ്ഥനും ഡ്രൈവർക്കും പരിക്കേറ്റു. കാർ തല്ലിത്തകർത്തു. റെയ്ഡ് നടത്തിയത് കേന്ദ്രസേനയുടെ കാവലിലായിരുന്നു. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. റെയ്ഡ് വിവരം പൊലീസും ആഭ്യന്തര വകുപ്പും അറിഞ്ഞിരുന്നില്ല.

ഇ.ഡി.ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെ വധശ്രമത്തിനു കേസെടുത്തു. പാളയത്തെ സി.പി.എം പാളയം ഏരിയാ കമ്മിറ്റി ഓഫീസിൽ ഒളിച്ച നാലുപേർ ഉൾപ്പെടെ അഞ്ച് പ്രതികളെ അറസ്റ്റുചെയ്തു. പാർട്ടി ഓഫീസിൽ കയറുന്നതിൽ നിന്ന് പൊലീസിനെ നേതാക്കളും പ്രവർത്തകരും തടഞ്ഞു.പിൻമാറില്ലെന്ന് പൊലീസ് ഉറച്ച നിലപാട് എടുത്തതോടെ പ്രതികളെ നേതാക്കൾ ഇറക്കിക്കൊണ്ടുവന്നു പൊലീസിന് വിട്ടുകൊടുത്തു.

ഹൈക്കോടതി സിംഗിൾ ബഞ്ചിൽ നിന്ന് അന്വേഷണം തുടരാൻ അനുമതി ലഭിച്ച ശേഷം മിന്നൽ വേഗത്തിലാണ് ഇ.ഡി റെയ്ഡുകൾ നടത്തിയത്.

പത്തിടത്ത് റെയ്ഡ്

കണ്ണൂരിൽ പിണറായി വിജയന്റെ വീട്, തിരുവനന്തപുരത്തെ വാടകവീട്, മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്, സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻകർത്തയും മകൻ ശരൺ എസ് കർത്തയും താമസിക്കുന്ന ആലുവയിലെ വീട്, സി.എം.ആർ.എല്ലിന്റെ ആലുവയിലെ ഓഫീസ്, മരുമകൻ അനിലിന്റെ കളമശേരിയിലെ വീട്, കമ്പനി മുൻ ഫിനാൻസ് മാനേജർ സുരേഷ്‌കുമാറിന്റെ ആലുവയിലെ ഫ്ളാറ്റ്, വീണയുടെ പൂട്ടിയ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷൻസുമായി ബന്ധപ്പെട്ട ബംഗളൂരുവിലെ കേന്ദ്രങ്ങൾ എന്നിവിടങ്ങൾ ഉൾപ്പെടെ പത്തിടത്താണ് ഒരേസമയം റെയ്ഡ് നടന്നത്.

വീണയ്ക്കെതിരെ

നടപടി കടുപ്പിക്കും

ഐ.ടി. കൺസൾട്ടൻസി സർവീസിന്റെ മറവിൽ ചെയ്യാത്ത സേവനത്തിന് കൃത്രിമ മാർഗത്തിലൂടെ പ്രതിഫലമായും വായ്പയായും 1.78 കോടി കൈപ്പറ്റിയതിനാണ് വീണയ്ക്കെതിരെയുള്ള അന്വേഷണം.

• സാമ്പത്തികകുറ്റത്തിന് ഇ.ഡി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന് സമാനമായ ഇ.സി.ഐ.ആറിൽ കുറ്റകൃത്യംകൂടി രജിസ്റ്റർചെയ്ത് വീണയ്ക്കെതിരെ ഇ.ഡി ശക്തമായ നടപടികളിലേക്ക് കടക്കും.

• 2019 ജനുവരിയിൽ ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിൽ സി.എം.ആർ.എല്ലിന്റെ 130കോടിരൂപയുടെ അനധികൃത ചെലവുകൾ കണ്ടെത്തിയതിൽ വീണയുമായുള്ള ഇടപാടും ഉൾപ്പെടുന്നു.

തിരുവനന്തപുരത്തെ പരിശോധനയിൽ വീണയുടെ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ രേഖകളും മറ്റ് ബാങ്കിടപാടുകളുടെ വിവരങ്ങളും ശേഖരിച്ചു. രണ്ടര മണിക്കൂറെടുത്ത് വീണയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. രേഖകൾ വിശകലനം ചെയ്തശേഷം വീണയെ വീണ്ടും ചോദ്യംചെയ്യുന്നതടക്കം തുടർനടപടികൾ ഉണ്ടാവുമെന്ന് ഇ.ഡി വ്യക്തമാക്കി.

കാ​റു​ക​ൾ​ ​അ​ടി​ച്ച് ​ത​ക​ർ​ത്തു,
ക​ല്ലും​ ​ഹെ​ൽ​മെ​റ്റും​കൊ​ണ്ട് ​അ​ക്ര​മം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​എ​ട്ടു​മ​ണി​ക്കൂ​ർ​ ​നീ​ണ്ട​ ​റെ​യ്ഡി​ന് ​ശേ​ഷം​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് 2.35​ഓ​ടെ​ ​വീ​ടി​ന് ​പു​റ​ത്തേ​ക്ക് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​ ​വാ​ഹ​ന​മാ​ണ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​ല്ലി​ത​ക​ർ​ത്ത​ത്.​ ​കാ​റു​ക​ളി​ൽ​ ​ഒ​രെ​ണ്ണ​ത്തി​ന്റെ​ ​ഗ്ലാ​സു​ക​ൾ​ ​പൂ​ർ​ണ​മാ​യും​ ​മ​റ്റൊ​ന്നി​ന്റേ​ത് ​ഭാ​ഗി​ക​മാ​യും​ ​ത​ക​ർ​ത്തു.​ ​ഒ​രു​ ​ഇ.​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​നും​ ​സം​ഘ​ത്തി​ന്റെ​ ​ബാ​ങ്ക് ​ഉ​ദ്യോ​ഗ​സ്ഥ​യ്ക്കും​ ​ഒ​രു​ ​ഡ്രൈ​വ​ർ​ക്കും​ ​ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ ​പൊ​ലീ​സു​കാ​ര​നു​മാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ ​നാ​ല് ​ഇ.​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ഒ​രു​ ​ബാ​ങ്ക് ​ഉ​ദ്യോ​ഗ​സ്ഥ​യു​മാ​ണ് ​പ​രി​ശോ​ധ​ന​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.​ ​എ​ട്ട് ​സി.​ആ​ർ.​പി.​എ​ഫു​കാ​രു​മു​ണ്ടാ​യി​രു​ന്നു.​ ​ഇ​തി​ൽ​ ​നാ​ലു​പേ​ർ​ ​വ​നി​ത​ക​ളാ​യി​രു​ന്നു.​ ​കെ.​എ​ൽ.01.​ഡി.​എ​ 296​ ​എ​ന്ന​ ​കാ​റി​ന്റെ​ ​ചി​ല്ലു​ക​ൾ​ ​പൂ​ർ​ണ​മാ​യും​ ​കെ.​എ​ൽ.22.​എ​സ്.8016​ ​കാ​റി​ന്റെ​ ​ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും​ ​ചി​ല്ലു​ക​ൾ​ ​അ​ടി​ച്ച് ​ത​ക​ർ​ത്തു.​ ​ഇ​ഷ്ടി​ക​ ​എ​റി​ഞ്ഞും​ ​ഹെ​ൽ​മെ​റ്റു​ക​ൾ​ ​കൊ​ണ്ടു​മാ​ണ് ​ചി​ല്ലു​ക​ൾ​ ​ത​ക​ർ​ത്ത​ത്.​ ​പി​ന്നി​ലെ​ ​ചി​ല്ലു​ക​ൾ​ക്ക് ​പു​റ​മേ​ ​റി​യ​ർ​വ്യു​ ​മി​റ​റു​ക​ളും​ ​കൈ​കൊ​ണ്ട് ​അ​ടി​ച്ചു​ ​ത​ക​ർ​ത്തു.​ ​കാ​റി​ന്റെ​ ​ഡ്രൈ​വ​ർ​ ​ശ്യാ​മി​ന്റെ​ ​ക​ണ്ണി​നാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ ​ഇ​വ​രെ​ ​ആ​ദ്യം​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ലും​ ​തു​ട​ർ​ന്ന് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലേ​ക്കും​ ​മാ​റ്റി.
അ​‌​ഞ്ച് ​എ​സ്.​എ​ഫ്.​ഐ,​ഡി.​വൈ.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​പി​ന്നാ​ലെ​ ​ബേ​ക്ക​റി​ ​ജം​ഗ്ഷ​നി​ൽ​ ​നി​ന്ന് ​മ​നോ​ജി​നെ​ ​ആ​ദ്യം​ ​പി​ടി​കൂ​ടി.​ ​തു​ട​ർ​ന്ന് ​പാ​ർ​ട്ടി​ ​ഓ​ഫീ​സി​ൽ​ ​ഒ​ളി​ച്ചി​രു​ന്ന​ ​മ​നോ​ജ്,​ജീ​വ​ൻ,​ ​ജി​തി​ൻ​രാ​ജ്,​ഷാ​ഹി​ൻ​ ​എ​ന്നി​വ​രെ​ ​നേ​താ​ക്ക​ൾ​ ​ഇ​ട​പെ​ട്ട് ​പു​റ​ത്തേ​ക്ക് ​ഇ​റ​ക്കി​ ​പൊ​ലീ​സി​ന് ​കൈ​മാ​റു​ക​യാ​യി​രു​ന്നു.​ ​വ​ധ​ശ്ര​മ​ത്തി​ന് ​കേ​സെ​ടു​ത്തു.

റി​പ്പോ​ർ​ട്ട് ​തേ​ടി​ ​കേ​ന്ദ്ര
ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി​:​ ​ഇ.​ഡി​ ​സം​ഘ​ത്തെ​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ആ​ക്ര​മി​ച്ച​തി​ൽ​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യം​ ​റി​പ്പോ​ർ​ട്ട് ​തേ​ടി.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​വി​ശ​ദ​മാ​യ​ ​റി​പ്പോ​‌​ർ​ട്ട് ​ന​ൽ​ക​ണം.​ ​സു​ര​ക്ഷാ​ ​വീ​ഴ്ച​യു​ണ്ടാ​യെ​ന്ന​ ​പ്രാ​ഥ​മി​ക​ ​വി​ല​യി​രു​ത്ത​ലി​ലാ​ണ് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യം.​ ​ഇ.​ഡി​ ​ഡ​യ​റ​ക്‌​ട​ർ​ ​രാ​ഹു​ൽ​ ​ന​വീ​ൻ​ ​കേ​ര​ളം,​​​ത​മി​ഴ്നാ​ട് ​സം​സ്ഥാ​ന​ങ്ങ​ളു​ടെ​ ​ചു​മ​ത​ല​യു​ള്ള​ ​ഇ.​ഡി​ ​അ​ഡി​ഷ​ണ​ൽ​ ​ഡ​യ​റ​ക്‌​ട​റോ​ട് ​റി​പ്പോ​‌​ർ​ട്ട് ​ആ​വ​ശ്യ​പ്പെ​ട്ടു.

റെ​യ്‌​ഡു​കൊ​ണ്ട് ​ത​ള​ർ​ത്തി​ക്ക​ള​യാ​മെ​ന്ന​ത് ​വ്യാ​മോ​ഹം​ ​മാ​ത്രം.​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​എ​ന്തു​കി​ട്ടി,​ ​കി​ട്ടി​യി​ല്ല​ ​എ​ന്നൊ​ക്കെ​ ​പ​റ​യേ​ണ്ട​ത് ​ഇ.​ഡി​യാ​ണ്.​ ​റെ​യ്‌​ഡ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്ക് ​മ​ന​സം​തൃ​പ്തി​ ​ന​ൽ​കും
-​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,
പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ED, RAID, PINARAYI HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA