SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.15 AM IST

ചർച്ചയിൽ തീരുമാനമായില്ല മീറ്റർ റീഡർമാരുടെ പണിമുടക്ക്; വൈദ്യുതിബിൽ വിതരണം പ്രതിസന്ധിയിൽ

electric-bill


തിരുവനന്തപുരം:കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കെ.എസ്.ഇ.ബി മീറ്റർ റീഡർമാർ പണിമുടക്ക് തുടരുന്നതുമൂലം വൈദ്യുതിബിൽ വിതരണം മുടങ്ങി. കെ.എസ്.ഇ.ബി മാനേജ്‌മെൻറും സംഘടനാപ്രതിധികളുമായും നടന്ന ചർച്ചയിൽ തീരുമാനമായില്ല.

ഈ മാസം ഒന്നു മുതലാണ് ആൾ കേരള മീറ്റർ റീഡേഴ്‌സ് കൂട്ടായ്മ പണിമുടക്ക് ആരംഭിച്ചത്.
ചെറിയൊരു ശതമാനം മാത്രമാണ് ജോലിക്കെത്തുന്നത്. കൃത്യസമയത്ത് ബിൽ നൽകിയില്ലെങ്കിൽ കെ.എസ്.ഇബിക്കും ഉപയോക്താക്കൾക്കും ഒരുപോലെ നഷ്ടമുണ്ടാകും. ഉപയോക്താക്കൾക്ക് ഒരു മാസത്തെയോ 2 മാസത്തെയോ ബില്ലിനു പകരം എന്നാണോ മീറ്റർ റീഡിംഗ് എടുക്കുന്നത് അതുവരെയുള്ള വൈദ്യുതി ഉപയോഗം കണക്കാക്കിയുള്ള ബിൽ നൽകേണ്ടിവരും. നിശ്ചിതയൂണിറ്റിന് മുകളിലേക്ക് ഉപഭോഗം ഉയരുന്നത് ഉയർന്ന താരിഫിലുള്ള ബിൽ ലഭിക്കാനും ഇടയാക്കും. ഇത് അധികബാദ്ധ്യതയാകുമെന്നാണ് ആശങ്ക.

5 വർഷമായി വേതനം വർദ്ധിപ്പിച്ചിട്ടില്ലെന്നും പലവട്ടം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും മീറ്റർ റീഡേഴ്‌സ് കൂട്ടായ്മ ആരോപിച്ചു. മീറ്റർ പരിശോധിച്ച് പരമാവധി വൈദ്യുതി ആവശ്യകത(ആർ.എം.ഡി) എത്രയെന്നു രേഖപ്പെടുത്താൻ കെ.എസ്.ഇ.ബി നിർദേശിച്ചിരുന്നു. ഇതിന് ചെറിയ തുകയാണ് അധികമായി നൽകുന്നത്.കൂടുതൽ സമയം വേണ്ടിവരുന്ന ഈ ജോലി കൂടിയുള്ളതിനാൽ മീറ്റർ റീഡിംഗ് കൃത്യസമയത്തു പൂർത്തിയാക്കാനുമാകുന്നില്ല. സമരത്തിൽ പങ്കെടുക്കുന്നവരിൽനിന്ന് ബിൽ നൽകാനുള്ള പി.ഒ.എസ് മെഷീൻ വാങ്ങിവയ്ക്കുകയാണെന്നും പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTRICITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA