
കൊച്ചി: ചിരിയും നനവും പടർന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച് നടൻ സലിംകുമാർ യാത്രയായി. നിർത്താതെ പെയ്യുന്ന മഴയിലും അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ വൻ ജനാവലിയാണ് പറവൂർ ടൗൺഹാളിലേക്ക് എത്തുന്നത്. രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം ഇവിടെയ്‌ക്കെത്തിച്ചത്. ഉച്ചയ്‌ക്ക് ഒരു മണിവരെ പൊതുദർശനം തുടരും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം. ന്യൂമോണിയ ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.
സലിംകുമാറിന്റെ മൃതദേഹം പറവൂർ ടൗൺഹാളിൽ എത്തിച്ചു. പൊതുദർശനം ഉച്ചയ്ക്ക് ഒരു മണിവരെ. സംസ്‌കാരം വൈകിട്ട് മൂന്ന് മണിയോടെ വീട്ടുവളപ്പിൽ നടക്കും.
'ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്‌ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്‌ത സലിം നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്...തീരാത്ത സങ്കടമായി സഹോദരാ നിന്റെ വിയോഗം'-നടൻ മമ്മൂട്ടി.
ഔദ്യോഗിക ബഹുമതികളോടെ സലിം കുമാറിന്റെ മൃതദേഹം സംസ്‌കരിക്കും. സർക്കാർ ഉത്തരവിറങ്ങി.
ഇന്ത്യൻ സിനിമയിലേക്ക് മലയാളത്തെ അഭിമാനത്തോടെ ഉയർത്തിയ മഹാനടനാണ് സലിം ഏട്ടൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടിയുള്ള സംസ്‌കാരം നൽകാനാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തീരുമാനം എടുത്തിരിക്കുന്നത്. വ്യക്തിപരമായി ഞങ്ങൾക്കെല്ലാം വലിയ നഷ്‌ടമാണ്. അവസാന കാലംവരെയും തന്റെ നിലപാടുകൾ ഉറച്ച് പറഞ്ഞിരുന്ന രാഷ്‌ട്രീയ ബോദ്ധ്യമുള്ള കലാകാരനായിരുന്നു അദ്ദേഹം'- സിനിമാ സാംസ്‌കാരിക മന്ത്രി പി സി വിഷ്‌ണുനാഥ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |