SignIn
Kerala Kaumudi Online
Tuesday, 14 July 2026 12.42 PM IST

പോർച്ചുഗലിന് കോംഗോ കുരുക്ക്

1

കോംഗോയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ

ഹൂസ്റ്റൺ: മെസിയും അർജന്റീനയും നിറഞ്ഞാടിയതിന് പിന്നാലെ ലോകകപ്പ് ഗ്രൂപ്പ് കെയിൽ അനായാസ ജയം തേടിയിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ 1-1ന്റെ സമനിലയിൽ കുരുക്കി കോംഗോ. കോംഗോയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ നേടി യൊവാനെ വിസ താരമായി. അതേസമയം മെസിക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ആറ് ലോകകപ്പുകളിൽ കളത്തിലിറങ്ങുന്ന താരമായി.

ആറാം മിനിറ്റിൽ ജാവോ നെവാസിന്റെ തകർപ്പൻ ഹെഡ്ഡറിൽ പോർച്ചുഗൽ ലീഡെടുത്തു. എന്നാൽ ഒന്നാം പകുതിയുടെ അധികസമയത്ത് (45+5) യൊവാനെ വിസ തകർപ്പൻ ഹെഡ്ഡറിലൂടെ കോംഗോയ്ക്ക് ചരിത്ര സമനില സമ്മാനിച്ചു. ആദ്യ പകുതിയിൽ വേഗം കുറച്ച് കളിച്ച പോർച്ചുഗൽ രണ്ടാം പകുതിയിൽ ഗോളിനായി കിണഞ്ഞ് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.

52 വർഷത്തിന് ശേഷം ലോകകപ്പിൽ കളിക്കുന്ന കോംഗോ ആദ്യമായി പോയിന്റ് ടേബിളിൽ ഇടം നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA