കൊച്ചി: നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി. എറണാകുളം സൗത്ത് ജനതാ റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. തേവര എസ് എച്ച് കോളേജിലെ വിദ്യാർത്ഥികളും സുഹൃത്തുക്കളും ലോ കോളേജിലെ വിദ്യാർത്ഥികളും തമ്മിലായിരുന്നു സംഘർഷമുണ്ടായത്.
തേവര എസ് എച്ച് കോളേജിലെ രണ്ട് വിദ്യാർത്ഥികളും അവരുടെ സുഹൃത്തുക്കളും പ്രദേശത്തെ ഒരു ചായക്കടയിൽ എത്തിയതാണ് സംഘർഷത്തിന് തുടക്കം. ഈ സമയത്ത് ലോ കോളേജിലെ വിദ്യാർത്ഥികളും അവിടെയുണ്ടായിരുന്നു. ഇതിനിടെ പെട്ടെന്നുണ്ടായ പ്രകോപനമാണ് കൂട്ടയടിയിൽ കലാശിച്ചത്. നിലത്തുവീണ ഒരു യുവാവിന്റെ തലയ്ക്ക് ഹെൽമറ്റുകൊണ്ട് അടിയേറ്റു. ഈ വിദ്യാർത്ഥി പാലാരിവട്ടം പൊലീസിൽ പരാതി നൽകി. കേസെടുത്തിട്ടില്ലെന്നാണ് വിവരം. വിദ്യാർത്ഥിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചതിനുശേഷമാകും കേസെടുക്കുകയെന്ന് പൊലീസ് അറിയിച്ചു.
A group fight involving students occurred on Janatha Road, Ernakulam South, Kochi, last night. The clash was between students and friends from Thevara SH College and Law College. The incident began at a tea shop following a sudden provocation. One student was hit on the head with a helmet. Police are gathering further information before registering a case.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |