SignIn
Kerala Kaumudi Online
Thursday, 03 September 2026 3.24 AM IST

സി.സി.ടിവി ടെണ്ടർ നിയമപ്രകാരം: കേരളബാങ്ക് 

bank

തിരുവനന്തപുരം: സി.സി.ടിവി, ബർഗ്ലർ അലാറം എന്നിവ സ്ഥാപിക്കാനുള്ള ടെണ്ടർ ചട്ടങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായാണെന്ന് കേരളബാങ്ക് പത്രക്കുറിപ്പിൽ അറിയിച്ചു. സർക്കാരിന്റെ ഇ-ടെണ്ടർ പോർട്ടൽ വഴി ക്വട്ടേഷൻ സ്വീകരിക്കുകയാണ് ചെയ്തത്. ആദ്യത്തെ ടെണ്ടറിൽ ഒരു സ്ഥാപനം മാത്രമാണ് പങ്കെടുത്തത്. റീടെണ്ടറിൽ ഒന്നിലധികം സ്ഥാപനങ്ങൾ പങ്കെടുത്തു. കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത സ്ഥാപനങ്ങളുമായി നെഗോസിയേഷൻ ചർച്ച നടത്തി ടെണ്ടർ സ്വീകരിച്ചു. ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത സ്ഥാപനങ്ങളുമായി, സഹകരണ സംഘം രജിസ്ട്രാറുടെ അനുമതിക്ക് വിധേയമായി സി.സി.ടിവി, ബർഗ്ലർ അലാറം സ്ഥാപിക്കാനാണ് ഭരണസമിതി തീരുമാനിച്ചിട്ടുള്ളത്. വിജിലൻസ് അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും കേരളബാങ്ക് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA